Thursday, April 10, 2025 Thiruvananthapuram

ഇന്ത്യയില്‍ സഹകരിക്കാന്‍ ഇനി 48 വിദേശ സര്‍വകലാശാലകള്‍

banner

2 years, 10 months Ago | 293 Views

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി യു.ജി.സി ആവിഷ്കരിച്ച സംയുക്ത ബിരുദ, ഇരട്ട ബിരുദം അടക്കം പദ്ധതികളുമായി സഹകരിക്കാനും ഇന്ത്യയില്‍ ഉപഗ്രഹ കേന്ദ്രങ്ങള്‍ തുടങ്ങാനും താല്‍പര്യമറിയിച്ച്‌ 48 വിദേശ സര്‍വകലാശാലകള്‍.

ഇതിന്റെ തുടര്‍ച്ചയായി വിവിധ വിദേശ അംബാസഡര്‍മാരുമായി യു.ജി.സി അദ്ധ്യക്ഷന്‍ എം.ജഗദീഷ് കുമാര്‍ ഉടന്‍ ചര്‍ച്ച തുടങ്ങും. മാഞ്ചസ്റ്റര്‍ സര്‍വകലാശാലയില്‍ നിന്നടക്കം പ്രതിനിധികള്‍ ചര്‍ച്ചയ്‌ക്കായി ഇന്ത്യയിലെത്തും.

സ‌്കോട്ടലന്‍ഡ് ഗ്ളാസ്‌കോ സര്‍വകലാശാല, ദിയാകിന്‍ സര്‍വകലാശാല, ക്യൂന്‍സ്‌ലന്‍ഡ് സര്‍വകലാശാല, ടോക്കിയോ സര്‍വകലാശാല, കേംബ്രിഡ്ജ് സര്‍വകലാശാല, ബാങ്കര്‍ സര്‍വകലാശാല, ജെന സര്‍വകലാശാല, ഡര്‍ബന്‍ ടെക്‌നിക്കല്‍ സര്‍വകലാശാല, സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല, മസചൂസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി തുടങ്ങിയവ താത്പര്യം അറിയിച്ചവയില്‍ ഉള്‍പ്പെടുന്നു.



Read More in Education

Comments