ഫോൺ വിളിക്കാനോ മെസ്സേജ് അയക്കാനോ ഇനി നമ്പർ സേവ് ചെയ്യണ്ട പുതിയ ഫീച്ചേർസുമായി വാട്സാപ്പ്

3 years Ago | 282 Views
ടെക്ക് ലോകത്തെ തന്നെ മാറ്റിമറിച്ച സംവിധാനമാണ് വാട്സാപ്പ്. ദൂരെയുണ്ടായിരുന്ന സൗഹൃദങ്ങളെയും ബന്ധങ്ങളെയും ഒരു വിരൽതുമ്പിൽ എത്തിക്കാൻ സാധാരണക്കാരന് പോലും വഴികാട്ടിയായ ടെക് ലോകത്തെ ഏറ്റവും വലിയ മെസേജിങ് സംവിധാനം. തുടക്കത്തിൽ അവതരിപ്പിച്ച വാട്സാപ്പിൽ നിന്ന് വളരെ വലിയ മാറ്റങ്ങൾ കഴിഞ്ഞ കുറെ വർഷങ്ങളിൽ ഈ ആപ്പ് അവതരിപ്പിച്ചു. കൂടുതൽ സൗകര്യപ്രദമായി മെസേജ് അയക്കാനും ഫോൺ വിളിക്കാനും വീഡിയോ കോളുമെല്ലാം സാധാരണക്കാരന് പോലും സാധ്യമാകുന്ന നിലയിൽ എത്തിച്ചതിൽ വാട്സാപ്പിന്റെ പങ്ക് വളരെ വലുതാണ്. ഇപ്പോൾ നമ്മുടെ കൂടുതൽ സന്ദേശങ്ങളും നടക്കുന്നത് വാട്സാപ്പ് വഴിയാണ്. അതിൽ തന്നെ പുതിയതായി പരിചയപെടുന്നവരും അപരിചതരും ഉൾപെടും. ഇവർക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കണമെങ്കിൽ നമ്പർ സേവ് ചെയ്താൽ മാത്രമേ സാധിച്ചിരുന്നുള്ളു. എന്നാൽ വാട്സാപ്പ് അവതരിപ്പിക്കുന്ന പുതിയ ഫീച്ചർ ഈ പ്രശ്നത്തെ മറികടക്കുന്നതാണ്.
ഇനി മുതല്‍ ഒരാളുടെ നമ്പര്‍ ഫോണില്‍ സേവ് ചെയ്യാതെ തന്നെ ആ നമ്പറിലേക്ക് മെസേജ് ചെയ്യാൻ സാധിക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ. ഫോണിൽ സേവ് ചെയ്യാത്ത നമ്പറുകളിലേക്ക് ചാറ്റ് ചെയ്യുന്നത് എളുപ്പമാക്കാനാണ് ഇങ്ങനെയൊരു ഫീച്ചർ വാട്സാപ്പ് അവതരിപ്പിക്കുന്നത്. വാട്സാപ്പിന്റെ ആൻഡ്രോയിഡ് ബീറ്റാ ആപ്പിന്റെ 2.22.8.11 പതിപ്പിലാണ് ഈ പുതിയ ഫീച്ചർ കൊണ്ടുവരുന്നത്. അപരിചിതരുമായി ചാറ്റ് ചെയ്യേണ്ടി വരുമ്പോൾ ഇനി നമ്പർ സേവ് ചെയ്യേണ്ടി വരില്ല എന്നത് ഉപയോക്താക്കൾക്ക് കൂടുതൽ ഉപകാരപ്രദമാകും.
Read More in Technology
Related Stories
ഫെബ്രുവരി 8 മുതല്‍ പുതിയ ജിമെയിൽ
3 years, 2 months Ago
ഇന്റർനെറ്റ് എക്സ്പ്ലോറർ 'വിരമിക്കുന്ന ദിവസം' പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ്
3 years, 10 months Ago
മൈക്രോസോഫ്റ്റ് ഡിഫന്‍ഡര്‍ ഇനി വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ഉപയോഗിക്കാം.
2 years, 10 months Ago
ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് വലിയ ഭീഷണി
2 years, 11 months Ago
ചെടികള്‍ക്ക് വെള്ളമൊഴിക്കാനും പരിചരിക്കാനും ഇനി 'ടെക് പോട്ട്.
3 years, 10 months Ago
Comments