Friday, April 18, 2025 Thiruvananthapuram

ഒന്നര വർഷത്തിന് ശേഷം കോളേജുകൾ തുറന്നു, ക്ലാസുകൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്

banner

3 years, 6 months Ago | 650 Views

ഒന്നരവർഷത്തെ അടച്ചിടലിന് ശേഷം സംസ്ഥാനത്തെ കോളേജുകൾ തുറന്നു.  അഞ്ചും ആറും സെമസ്റ്ററുകളിലെ ബിരുദ വിദ്യാർത്ഥികളും, മൂന്ന്, നാല് സെമസ്റ്റർ ബിരുദാനന്തര വിദ്യാർത്ഥികളുമാണ്  കോളേജുകളിലെത്തിയത്.

കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടാണ് ക്ലാസുകൾ.  വിദ്യാർത്ഥികൾ കൂട്ടംകൂടുന്നതിനും, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനും വിലക്കുണ്ട്. രോഗലക്ഷണങ്ങൾ ഉള്ളവർ കോളേജുകളിൽ പോകരുത്, പുസ്തകങ്ങള്‍, കുടിവെള്ളം, ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നിവ പരസ്പരം കൈമാറാന്‍ പാടില്ല തുടങ്ങിയ നിർദേശങ്ങൾ അധിക‌ൃതർ നൽകിയിട്ടുണ്ട്.  ക്ലാ​സി​ലെ​ത്തു​ക​യെ​ന്ന​ത് ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​ആ​വ​ശ്യ​മാ​ണെന്നും, ​ഹാ​ജ​ർ​ ​നി​ർ​ബ​ന്ധ​മ​ല്ലെ​ങ്കി​ലും​ ​അ​വ​ർ​ ​എ​ത്തു​മെ​ന്നാ​ണ് ​ക​രു​തു​ന്ന​തെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു. ഓൺലൈൻ - ഓഫ്‍ലൈൻ ക്ലാസുകൾ ഒരുമിച്ചാണ് മുന്നോട്ടു പോവുക. ഈ മാസം 18ന് കോളേജുകൾ പൂർണമായും തുറക്കും.



Read More in Education

Comments

Related Stories