നീതി ആയോഗിന്റെ ദേശീയ സുസ്ഥിര വികസന സൂചികയില്‍ കേരളം വീണ്ടും ഒന്നാമത്.

10 months, 1 week Ago | 160 Views
നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ (എസ്‌ഡിജി) സൂചികയിൽ കേരളം വീണ്ടും ഒന്നാമതെത്തി. കഴിഞ്ഞ വർഷങ്ങളിലും കേരളം തന്നെയായിരുന്നു ഈ സൂചികയിൽ ഒന്നാമത്. ഇത്തവണ ഉത്തരാഖണ്ഡും ഒന്നാം സ്ഥാനം പങ്കിടുന്നുണ്ട്. ബിഹാറാണ് ഏറ്റവും പിന്നിൽ നിൽക്കുന്ന സംസ്ഥാനം. ജാർഖണ്ഡ്, നാഗാലാൻഡ് എന്നിവയാണ് പട്ടികയിൽ പിന്നിലുള്ള മറ്റ് സംസ്ഥാനങ്ങൾ.
സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ മാനദണ്ഡങ്ങളാണ് ഈ സൂചികയുടെ അടിസ്ഥാനം. സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും ഈ മാനദണ്ഡങ്ങൾ ഉപയോഗിച്ച് വിലയിരുത്തിയാണ് സൂചിക തയ്യാറാക്കുന്നത്. പതിനാറ് ലക്ഷ്യങ്ങളെ പ്രത്യേകം മുൻനിർത്തി ഇന്ത്യാ ഗവൺമെന്റ് നടത്തിയ ശ്രമങ്ങൾ വിജയിച്ചതായി നീതി ആയോഗ് സിഇഒ ബി വി ആർ സുബ്രഹ്മണ്യം പറഞ്ഞു. 2023-’24 വർഷത്തിൽ ഇന്ത്യയുടെ മൊത്തത്തിലുള്ള സുസ്ഥിര വികസന ലക്ഷ്യം 71 പോയിന്റ് ആയി ഉയർന്നു. 2020-’21 കാലത്ത് 66 ആയിരുന്നു.
കേന്ദ്രഭരണ പ്രദേശങ്ങളിൽ, ചണ്ഡീഗഢ്, ജമ്മു- കശ്മീർ, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ഡൽഹി എന്നിവയാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്.
കേരളത്തിനും ഉത്തരാഖണ്ഡിനും തൊട്ടു പിന്നാലെ വരുന്നത് തമിഴ്നാടാണ്. അടുത്തതായി ഗോവ വരുന്നു. മറ്റൊരു ദക്ഷിണേന്ത്യൻ സംസ്ഥാനമായ കർണാടക എട്ടാം സ്ഥാനത്താണ്. 28 സംസ്ഥാനങ്ങളുടെ പട്ടികയിൽ ഇരുപതാം സ്ഥാനത്താണ് ഉത്തർപ്രദേശ് വരുന്നത്. ഛത്തീസ്ഗഢ് ഇരുപത്തൊന്നാം സ്ഥാനത്തും ഒഡിഷ ഇരുപത്തിരണ്ടാം സ്ഥാനത്തും വരുന്നു.
16 വികസന മാനദണ്ഡങ്ങൾ പരിഗണിച്ചപ്പോൾ നൂറിൽ 79 പോയിന്റുമായാണ് കേരളവും ഉത്തരാഖണ്ഡും ഒന്നാം സ്ഥാനം പങ്കിട്ടത്. ദേശീയ ശരാശരിയെക്കാൾ മുകളിലാണ് ഇരു സംസ്ഥാനങ്ങളുടെയും നില. ദേശീയ ശരാശരി 71 ആണ്. സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക മാനദണ്ഡങ്ങൾ ആധാരമാക്കിയുള്ള ഈ സൂചിക 2018–19 മുതലാണു പ്രസിദ്ധീകരിച്ചു തുടങ്ങിയത്.
2023-’24 വർഷത്തിൽ ഇന്ത്യയുടെ മൊത്തത്തിലുള്ള സുസ്ഥിര വികസന ലക്ഷ്യം 71 ആയി ഉയർന്നു. 2020-’21-ലിത് 66 ആയിരുന്നു. കേന്ദ്ര ഭരണ പ്രദേശങ്ങളിൽ, ചണ്ഡീഗഢ്, ജമ്മു- കശ്മീർ, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ഡൽഹി എന്നിവയാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്.
ബിഹാർ (57), ജാർഖണ്ഡ് (62), നാഗാലാൻഡ് (63) എന്നിവയാണ് ഈ വർഷത്തെ സൂചികയിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച സംസ്ഥാനങ്ങൾ..
Read More in India
Related Stories
നഴ്സിങ് പാഠപുസ്തകത്തില്‍ സ്ത്രീധന പരാമര്‍ശം; ഇടപെട്ട് വനിതാ കമ്മീഷന്
3 years, 1 month Ago
കംപ്യൂട്ടറിൽ കയറി പണം തട്ടും ‘ഡയവോൾ’ വൈറസിനെതിരേ മുന്നറിയിപ്പ്
3 years, 5 months Ago
ഡൽഹി മെട്രോ പിങ്ക് ലൈനിലും ഡ്രൈവർ ഇല്ലാ ട്രെയിൻ
3 years, 5 months Ago
മൊബൈല്‍ ഫോണുകള്‍, വസ്ത്രങ്ങള്‍, രത്നക്കല്ലുകള്‍ വിലകുറയും
3 years, 3 months Ago
കാര്‍ഗില്‍ യുദ്ധ വിജയത്തിന് ഇന്ന് 22 വയസ്
3 years, 10 months Ago
രക്തദാനവും അവയവദാന പ്രക്രിയകളും ഇനി കോവിന്‍ പോര്‍ട്ടല്‍ വഴി.
2 years, 9 months Ago
Comments