ജിമെയിലിന് 'സേവ് ടു ഫോട്ടോസ്' ബട്ടണ്‍ ഫീച്ചര്‍ നല്കി ഗൂഗിള്‍

3 years, 10 months Ago | 324 Views
ജിമെയിലില്‍ അറ്റാച്ച്മെന്റുകളായി ലഭിക്കുന്ന ഫോട്ടോകള്‍ ഇനി നേരിട്ട് ഗൂഗിള്‍ ഫോട്ടോസിലേക്ക് സേവ് ചെയ്യാമെന്ന് റിപ്പോര്‍ട്ട്. ജിമെയിലില്‍ ഇതിനായി 'സേവ് ടു ഫോട്ടോസ്' എന്ന പുതിയ ബട്ടണ്‍ ഗൂഗിള്‍ നല്കി. നിലവില്‍ പുതിയ ഫീച്ചര്‍ വഴി ജെപെഗ് ഫോര്‍മാറ്റില്‍ ലഭിക്കുന്ന ചിത്രങ്ങള്‍ സേവ് ചെയ്യാനാണ് കഴിയുന്നത്. മറ്റ് ഫോര്‍മാറ്റുകള്‍ എപ്പോള്‍ സപ്പോര്‍ട്ട് ചെയ്യുമെന്ന് ഗൂഗിള്‍ വ്യക്തമാക്കിയില്ല.
നേരത്തെ ജിമെയില്‍ ഉപയോഗിക്കുന്നവര്‍ക്ക് ഏത് അറ്റാച്ച്മെന്റും നേരിട്ട് തങ്ങളുടെ ഗൂഗിള്‍ ഡ്രൈവിലേക്ക് സേവ് ചെയ്യാമായിരുന്നു. ഇപ്പോള്‍ ഫോട്ടോകളും വീഡിയോകളും സേവ് ചെയ്യാന്‍ കഴിയില്ല. അറ്റാച്ച്മെന്റുകളുടെ പ്രിവ്യൂ സമയത്ത്, 'ആഡ് ടു ഡ്രൈവ്' ബട്ടണിന്റെ കൂടെയാണ് ഇപ്പോള്‍ സേവ് ടു ഫോട്ടോസ് ബട്ടണ്‍ വരുന്നത്.
പുതിയ ഫീച്ചര്‍ വന്നതോടെ ജെപെഗ് ഇമേജുകള്‍ ഇനി ഡൗണ്‍ലോഡ് ചെയ്തശേഷം മാന്വലായി ഗൂഗിള്‍ ഫോട്ടോസില്‍ ബാക്ക്അപ്പ് ചെയ്യേണ്ടി വരില്ല. പുതിയ ഫീച്ചര്‍ ഡിഫോള്‍ട്ടായി ഓണ്‍ ആയിരിക്കും.അതേസമയം, മറ്റ് ഫോര്‍മാറ്റുകളിലുള്ള വീഡിയോകളും ഇമേജുകളും ആല്‍ബങ്ങളായി സൂക്ഷിക്കുന്നതിനും ക്ലൗഡില്‍ ബാക്ക്അപ്പ് ചെയ്യുന്നതിനും മാന്വലായി ഗൂഗിള്‍ ഫോട്ടോസില്‍ അപ്ലോഡ് ചെയ്യണം. അധികം വൈകാതെ 'സേവ് ടു ഫോട്ടോസ്' ഫീച്ചര്‍ എല്ലാ ജിമെയില്‍ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കും. എല്ലാവര്ക്കും അപ്ഡേറ്റ് ലഭിക്കുന്നതിന് 15 ദിവസം വരെ സമയമെടുക്കുമെന്ന് ഗൂഗിള്‍ അറിയിച്ചു. ഈ ഫീച്ചര്‍ എല്ലാ വര്‍ക്ക്സ്പേസ് ഉപയോക്താക്കള്‍ക്കും ജി സ്യൂട്ട് ബേസിക്, ബിസിനസ് ഉപയോക്താക്കള്‍ക്കും ലഭിക്കും. 'സേവ് ടു ഫോട്ടോസ്' ഫീച്ചര്‍ പേഴ്സണ്‍ ഗൂഗിള്‍ എക്കൗണ്ട് ഉടമകള്‍ക്കും ലഭ്യമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
Read More in Technology
Related Stories
ഐ.എസ്.ആര്.ഒയുടെ ഇ.ഒ.എസ്-3 വിക്ഷേപണം പരാജയം
3 years, 7 months Ago
പെഗാസസ്
3 years, 6 months Ago
ആഗോള ചിപ്പ് ക്ഷാമം ; ഇരകളായി കാനോണും
3 years, 2 months Ago
ഇന്റർനെറ്റ് എക്സ്പ്ലോറർ 'വിരമിക്കുന്ന ദിവസം' പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ്
3 years, 10 months Ago
പി.എസ്.എല്‍.വി സി-52 വിക്ഷേപണം വിജയം മൂന്ന് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍
3 years, 1 month Ago
Comments