Friday, April 18, 2025 Thiruvananthapuram

കോള്‍ റെക്കോര്‍ഡുകള്‍ രണ്ട് വര്‍ഷം വരെ സൂക്ഷിക്കണമെന്ന് ടെലികോം കമ്പനികളോട് സര്‍ക്കാര്‍

banner

3 years, 3 months Ago | 526 Views

ടെലികോം, ഇന്റർനെറ്റ് സേവനദാതാക്കളും മറ്റ് ടെലികോം ലൈസൻസുള്ള സ്ഥാപനങ്ങളും ഫോൺവിളി സംബന്ധിച്ച വിവരങ്ങൾ രണ്ട് വർഷം വരെ സൂക്ഷിച്ചുവെക്കണമെന്ന് ടെലികോം വകുപ്പ്. ഇതിനായി യുണിഫൈഡ് ലൈസൻസ് എഗ്രിമെന്റ് ഭേദഗതി ചെയ്തു. നിലവിൽ ഒരു വർഷമാണ് കോൾ വിവരങ്ങൾ സൂക്ഷിച്ചുവെക്കുന്നത്. വിവിധ സുരക്ഷാ ഏജൻസികളുടെ ആവശ്യപ്രകാരമാണ് സമയം വർധിപ്പിക്കാനുള്ള നീക്കമെന്നാണ് വിവരം.

കോൾ ഡീറ്റെയിൽ റെക്കോർഡ്, എക്സ്ചേഞ്ച് ഡീറ്റെയിൽ റെക്കോർഡ്, ഒരു നെറ്റ് വർക്കിൽ എക്സ്ചേഞ്ച് ചെയ്ത ആശവിനിമയങ്ങളുടെ ഐപി ഡീറ്റെയിൽ റെക്കോർഡ് എന്നിവ രണ്ട് വർഷം വരെയോ സുരക്ഷാ പരിശോധനയ്ക്ക് വേണ്ടി സർക്കാർ ആവശ്യപ്പെടുന്ന അത്രയും സമയമോ സൂക്ഷിച്ചുവെക്കണം എന്നാണ് ഡിസംബർ 21 21 ന് പുറത്തുവിട്ട നോട്ടിഫിക്കേഷനിൽ പറയുന്നത്.

ഭൂരിഭാഗം കേസ് അന്വേഷണങ്ങളും ഒരു വർഷത്തിൽ കൂടുതൽ കാലം നീണ്ടുനിൽക്കുന്നതിനാൽ വിവരങ്ങൾ ഒരു വർഷം കഴിഞ്ഞാലും തങ്ങൾക്ക് ആവശ്യം വന്നേക്കുമെന്ന് വിവിധ സുരക്ഷാ ഏജൻസികൾ ചൂണ്ടിക്കാണിച്ചിരുന്നു. സേവനദാതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും എല്ലാവരും അധിക കാലം കൂടി വിവരങ്ങൾ സൂക്ഷിച്ചുവെക്കാൻ സമ്മതിച്ചിട്ടുണ്ടെന്നും ടെലികോം വകുപ്പ് പറഞ്ഞു.

ഓപ്പറേറ്റർമാർ സുരക്ഷാ കാരണങ്ങളാൽ ലൈസൻസറുടെ പരിശോധനയ്ക്ക് വേണ്ടി ഒരു വർഷമെങ്കിലും കോൾ ഡീറ്റെയിൽ റെക്കോർഡ് (സിഡിആർ), ഐപി ഡീറ്റെയിൽ റെക്കോർഡ് (ഐപിഡിആർ) എന്നിവ ഉൾപ്പടെയുള്ള വിവരങ്ങൾ ഒരു വർഷമെങ്കിലും സൂക്ഷിക്കണമെന്നാണ് നിലവിലുള്ള കരാർ വ്യവസ്ഥ പറയുന്നത്. കാലാകാലങ്ങളിൽ ലൈസൻസർ അധിക നിർദേശങ്ങളും ഈ വിവരങ്ങൾ സൂക്ഷിക്കുന്നതുമായി നൽകിയേക്കാം. നിയമ നിർവ്വഹണ ഏജൻസികളുടേയും വിവിധ കോടതികളുടേയും നിർദ്ദിഷ്ട അഭ്യർത്ഥനകളോ നിർദ്ദേശങ്ങളോ അനുസരിച്ച് ഓപ്പറേറ്റർമാർ സിഡിആർ നൽകണമെന്നും ലൈസൻസ് വ്യവസ്ഥ ചെയ്യുന്നുണ്ട്. 



Read More in India

Comments

Related Stories