കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ജോര്‍ജ് ഓണക്കൂറിന് .
.webp)
3 years, 7 months Ago | 350 Views
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ജോര്‍ജ് ഓണക്കൂറിന്. 'ഹൃദയരാഗങ്ങള്‍' എന്ന ആത്മകഥക്കാണ് ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം. കെ.പി. രാമനുണ്ണി, ഡോ. കെ.എസ്. രവികുമാര്‍, ഡോ. എം.ലീലാവതി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാരം നിര്‍ണയിച്ചത്.
ബാലസാഹിത്യ പുരസ്കാരം രഘുനാഥ് പലേരിക്കാണ്. 'അവര്‍ മൂവരും ഒരു മഴവില്ലും' എന്ന നോവലിനാണ്. 50,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. കെ.ജി.പൗലോസ്, ജി.മധുസൂദനന്, പി.കെ.ഗോപി എന്നിവരടങ്ങുന്ന ജൂറിയാണ് ബാലസാഹിത്യ പുരസ്കാരം നിര്‍ണയിച്ചത്.
കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം മോബിന് മോഹന്‍ നേടി. 'ജക്കരന്ത' എന്ന നോവലിനാണ് പുരസ്കാരം. 50,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
നോവലിസ്റ്റ്, കഥാകാരന് എന്നീ നിലകളില്‍ പ്രശസ്തനായ ജോര്‍ജ് ഓണക്കൂര്‍ 1941 നവംബര്‍ 16ന് എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയ്ക്കടുത്താണ് ജനിച്ചത്. സംസ്ഥാന സര്‍വ്വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ പ്രഥമ അനൗദ്യോഗിക ചെയര്മാന്, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, ബാലകൈരളി വിജ്ഞാനകോശത്തിന്റെ ശില്പി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
അകലെ ആകാശം, ഇല്ലം, ഉള്‍ക്കടല്‍, ഉഴവുചാലുകള്‍, എഴുതാപ്പുറങ്ങള്‍, കല്‍ത്താമാര, പര്‍വതങ്ങളിലെ കാറ്റ്, സമതലങ്ങല്‍ക്കപ്പുറം, ഹൃദയത്തില്‍ ഒരു വാള്, അടരുന്ന ആകാശം, എന്റെ സഞ്ചാരകഥകള്‍, ഒലിവുമരങ്ങളുടെ നാട്ടില്‍, മരുഭുമിയുടെ ഹൃദയം തേടി തുടങ്ങിയവയാണ് പ്രധാന കൃതികള്‍. കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം, സഹോദരന് അയ്യപ്പന് പുരസ്കാരം, കെ.സി.ബി.സി. അവാര്‍ഡ്, കേരളശ്രീ അവാര്‍ഡ്, തകഴി അവാര്‍ഡ്, കേശവദേവ് സാഹിത്യ അവാര്‍ഡ് തുടങ്ങിയ പുരസ്കാരങ്ങള്‍ അദ്ദേഹം നേടിയിട്ടുണ്ട്.
Read More in India
Related Stories
സ്റ്റെന്‍സില്‍ ചിത്രരചനയില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടം നേടി സോന
3 years, 10 months Ago
രാജ്യത്ത് ബാങ്കിംഗ് ചാര്‍ജുകള്‍ പുതുവര്‍ഷത്തില്‍ ഉയരും
3 years, 7 months Ago
ഭൂട്ടാന്റെ പരമോന്നത സിവിലിയൻ ബഹുമതി നരേന്ദ്രമോദിക്ക്
3 years, 7 months Ago
'മിഥില മഖാന'യ്ക്ക് ഭൗമസൂചികാ പദവി നല്കി കേന്ദ്രസര്‍ക്കാര്‍
2 years, 11 months Ago
ഇന്‍സാറ്റ്-4 ബി ഐഎസ്ആര്‍ഓ വിജയകരമായി ഡീ കമ്മീഷന് ചെയ്തു.
3 years, 5 months Ago
Comments