ഇന്റർനെറ്റ് എക്‌സ്‌പ്ലോറർ 'വിരമിക്കുന്ന ദിവസം' പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ്

3 years, 10 months Ago | 326 Views
ഇരുപത്തിയഞ്ച് കൊല്ലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം തങ്ങളുടെ ബ്രൗസര്‍ ഇന്റർനെറ്റ് എക്‌സ്‌പ്ലോററിനോട് ഗുഡ് ബൈ പറയുകയാണ് മൈക്രോസോഫ്റ്റ്. 15 ജൂണ്‍ 2022യില്‍ ലോകത്തില്‍ ഇന്നുള്ളതില്‍ ഏറ്റവും പഴക്കം ചെന്ന ഇന്റർനെറ്റ് ബ്രൗസര്‍ സേവനം അവസാനിപ്പിക്കും എന്നാണ് ഔദ്യോഗികമായി മൈക്രോസോഫ്റ്റ് അറിയിച്ചത്. പകരമായി ഉപയോക്താക്കള്‍ മൈക്രോസോഫ്റ്റിന്‍റെ പുതിയ ബ്രൗസറായ എംഎസ് എഡ്ജ് ഉപയോഗിക്കാനാണ് കമ്പനി നിര്‍ദേശിക്കുന്നത്.
ഇന്റർനെറ്റ് എക്‌സ്‌പ്ലോററിലെ പ്രധാന ഫീച്ചറുകള്‍ കഴിഞ്ഞ വര്‍ഷം തന്നെ മൈക്രോസോഫ്റ്റ് പിന്‍വലിച്ചിരുന്നു. ചില നിയന്ത്രിത ഫീച്ചറുകളുമായാണ് ഇപ്പോള്‍ എക്‌സ്‌പ്ലോറര്‍ പ്രവര്‍ത്തിക്കുന്നത്. ഇത് പൂര്‍ണ്ണമായി അടുത്ത വര്‍ഷത്തോടെ അവസാനിപ്പിക്കും. വരുന്ന നവംബര്‍ 30 ന് ഐഇയുമായുള്ള ബന്ധം മൈക്രോസോഫ്റ്റ് ടീം അവസാനിപ്പിക്കും. ഇതിലൂടെ മൈക്രോസോഫ്റ്റ് 365, ഔട്ട് ലുക്ക് മെയില്‍, വണ്‍ ഡ്രൈവ് എന്നീ സേവനങ്ങള്‍ ഐഇ വഴി നടത്താന്‍ സാധിക്കില്ല.
ലോകത്തെ ഇന്റർനെറ്റ് ചരിത്രത്തിന്‍റെ ഭാഗമാണ് ഐഇ. ലോകത്ത് ആദ്യമായി ഒരു ടെക് ഭീമനും സര്‍ക്കാര്‍ സംവിധാനവും നേരിട്ട് നിയമപോരാട്ടം നടത്തുന്നതിന് കാരണമായത് ഐഇ ആണ്. യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്‍റും, ഐഇ ഉടമകളായ മൈക്രോസോഫ്റ്റും തമ്മിലുള്ള ഈ നിയമയുദ്ധമാണ് ഇന്ന് ലോകത്തുള്ള ഒട്ടുമിക്ക ബ്രൗസറുകളും സൗജന്യ ഉപയോഗത്തിന് ലഭിക്കുന്നതിലേക്ക് നയിച്ചത്.
2004 ല്‍ ലോകത്തിലെ വെബ് ബ്രൗസറുകളില്‍ 90 ശതമാനം ഐഇ ആയിരുന്നു. എന്നാല്‍ 2021 ല്‍ എത്തി നില്‍ക്കുമ്പോള്‍ ഉപയോഗത്തില്‍ പോലും 1 ശതമാനത്തിന് അടുത്താണ് ഇന്റർനെറ്റ് എക്‌സ്‌പ്ലോററിന്റെ സ്ഥാനം.
Read More in Technology
Related Stories
പെഗാസസ്
3 years, 6 months Ago
സ്മാര്‍ട്ഫോണ്‍ ക്യാമറ ഉപയോഗിച്ച് കോവിഡ് ടെസ്റ്റ് നടത്താം കണ്ടുപിടിത്തവുമായി ഗവേഷകര്‍
3 years, 2 months Ago
സെനൊബോട്ട്: ലോകത്തിലെ ആദ്യത്തെ പ്രത്യുത്പാദന ശേഷിയുള്ള റോബോട്ട്
3 years, 4 months Ago
ഐ.എസ്.ആര്.ഒയുടെ ഇ.ഒ.എസ്-3 വിക്ഷേപണം പരാജയം
3 years, 7 months Ago
വരുന്നൂ ഭക്ഷണത്തിന്റെ രുചി നോക്കാനും റോബോട്ട്
2 years, 11 months Ago
പി.എസ്.എല്‍.വി സി-52 വിക്ഷേപണം വിജയം മൂന്ന് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍
3 years, 1 month Ago
Comments