ആരോഗ്യ സേതു ആപ്പില്‍ ഇനി ബ്ലൂ ടിക്കും ഷീല്‍ഡും; പുതിയ ഫീച്ചര്‍
4 years, 6 months Ago | 507 Views
വാക്സിന് സ്റ്റാറ്റസ് രേഖപ്പെടുത്താന്‍ ആരോഗ്യ സേതു ആപ്പില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. ഇനി മുതല്‍ വാക്സിന് എടുത്ത് കഴിഞ്ഞ് വാക്സിന് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്ത് കഴിഞ്ഞാല്‍ രണ്ടു ബ്ലൂ ടിക്കുകളും ഷീല്‍ഡും കാണിക്കും. നിങ്ങള്‍ വാക്സിനേഷന് പൂര്‍ത്തിയാക്കിയ വ്യക്തിയാണെന്നാണ് അതിലൂടെ വ്യക്തമാക്കുന്നത്.
ആരോഗ്യ സേതു ആപ്പ് തുറക്കുമ്പോൾ തന്നെ 'അപ്ഡേറ്റ് വാക്സിനേഷന് സ്റ്റാറ്റസ്'(Update vaccination status) എന്ന ഓപ്ഷന് കാണാന്‍ സാധിക്കും. അതില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ വാക്സിനേഷന് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാനും ബ്ലൂ ടിക്കും ഷീല്‍ഡും ലഭിക്കുകയും ചെയ്യും. ഒരു ഡോസ് വാക്സിന് മാത്രം സ്വീകരിച്ചവര്‍ക്ക് ഒരു ബ്ലൂ ടിക്കും പകുതി വാക്സിനേഷന് പൂര്‍ത്തിയാക്കി എന്ന് കാണിക്കുന്ന 'പാർശ്അലി വാക്സിനേറ്റഡ് ' സ്റ്റാറ്റസുമാണ് ഹോം സ്ക്രീനില്‍ ലഭിക്കുക.
നിങ്ങള്‍ രണ്ട് ഡോസ് വാക്സിന് എടുത്തിട്ടുണ്ടെങ്കില്‍ ആപ്പിന്റെ ഹോം സ്ക്രീനില്‍ ആരോഗ്യസേതു ലോഗോ ഉള്‍പ്പടെ രണ്ടു ടിക്കുകളാണ് കാണാനാവുക. ആരോഗ്യ സേതു ആപ്പില്‍ വാക്സിനേഷന് ചെയ്തതിന്റെ സ്റ്റാറ്റസ് അപ്ഡേറ്റ് ആകാന്‍ 14 ദിവസം വരെ സമയമെടുക്കും അതുകൊണ്ട് അടുത്ത ദിവസങ്ങളില്‍ വാക്സിന് എടുത്തവര്‍ ബ്ലൂ ടിക്കും ഷീല്‍ഡും ലഭിക്കാന്‍ അത്രയും ദിവസം കാത്തിരിക്കണം. രണ്ടു ഡോസ് പൂര്‍ത്തിയാക്കിയാല്‍ മാത്രമേ കോവിന്‍ ആപ്പിലും ആരോഗ്യ സേതുവിലും ബ്ലൂ ടിക്ക് ദൃശ്യമാകൂ.
എങ്ങനെയാണ് ആരോഗ്യ സേതു ആപ്പില്‍ വാക്സിന് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യേണ്ടത്?
സ്റ്റെപ് 1: ആദ്യം നിങ്ങളുടെ സ്മാര്‍ട്ട്ഫോണില്‍ ആരോഗ്യ സേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. ആപ്പ് ഉപയോഗിക്കുന്നവരാണെങ്കില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
സ്റ്റെപ് 2: ലോഗിന്‍ ചെയ്ത് കഴിയുമ്ബോള്‍ 'അപ്ഡേറ്റ് വാക്സിന് സ്റ്റാറ്റസ്' (Update vaccination status) എന്ന് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. അതില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ മൊബൈല്‍ നമ്ബര്‍ വീണ്ടും നല്‍കുക. കോവിനില്‍ മറ്റൊരു നമ്ബര്‍ ആണ് ഉപയോഗിച്ചിരിക്കുന്നെങ്കില് ആ നമ്ബറാണ് നല്‍കേണ്ടത്. അതിനു ശേഷം 'അപ്ഡേറ്റ് ഹിയര്‍' (Update Here) എന്നതില്‍ ക്ലിക്ക് ചെയ്യുക.
സ്റ്റെപ് 3: നിങ്ങള്‍ക്ക് അപ്പോള്‍ ഒരു ഒടിപി ലഭിക്കും, അത് അവിടെ കാണുന്ന പെട്ടിയില്‍ നല്‍കുക, അതിനു ശേഷം ആപ്പ് നിങ്ങളുടെ നമ്ബര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തും.
സ്റ്റെപ് 4: ഒരു പ്രാവശ്യം നിങ്ങളുടെ നിങ്ങളുടെ മൊബൈല്‍ നമ്ബര്‍ വെരിഫൈ ചെയ്തു കഴിഞ്ഞാല്‍ അതുമായി ബന്ധപ്പെടുത്തിയിട്ടുള്ള പ്രൊഫൈലുകള്‍ ആപ്പ് കാണിക്കും. അതില്‍ നിങ്ങളുടെ പ്രൊഫൈലില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ വാക്സിന് സ്റ്റാറ്റസ് കോവിന്‍ സൈറ്റില്‍ നിന്നും ആരോഗ്യ സേതു ആപ്പിലേക്ക് അപ്ഡേറ്റ് ആകും.
Read More in Technology
Related Stories
ഗഗന്യാന് പദ്ധതി; എന്‍ജിന്റെ ഹോട്ട് ടെസ്റ്റ് വിജയകരമെന്ന് റിപ്പോര്‍ട്ട്
4 years, 5 months Ago
വ്യാഴത്തിന്റെ അന്തരീക്ഷത്തിന്റെ ആദ്യ ത്രീഡി ചിത്രം പുറത്ത് വിട്ട് നാസയുടെ ജുനോ പേടകം
4 years, 1 month Ago
അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മാതൃകയിൽ നിർമിച്ച ടെർമിനൽ
4 years, 8 months Ago
ഫോബ്സ് പട്ടികയില്‍ ഇടം നേടി മലയാളികളുടെ സ്റ്റാര്‍ട്ടപ്പായ 'എന്‍ട്രി'
4 years, 4 months Ago
ഫെബ്രുവരി 8 മുതല്‍ പുതിയ ജിമെയിൽ
3 years, 10 months Ago
വ്യാഴത്തിന്റെ അപരനെ കണ്ടെത്തി !
3 years, 11 months Ago
Comments