Wednesday, April 16, 2025 Thiruvananthapuram

മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ എന്ന സ്വപ്നത്തിലേക്ക് അതിവേഗം സഞ്ചരിച്ച്‌ രാജ്യം

banner

3 years, 3 months Ago | 275 Views

യു പി ഐ വഴി കഴിഞ്ഞ മാസം മാത്രം ഇന്ത്യക്കാര്‍ കൈമാറിയത് എട്ട് ലക്ഷം കോടി രൂപ. കൊവിഡ്കാലത്ത് ഇന്ത്യയില്‍ ഡിജിറ്റല്‍ പണമിടപാടുകളില്‍ വന്ന വമ്പന്‍ കുതിച്ചുകയറ്റത്തിന്റെ ഉദാഹരണമാണിതെന്ന് അധികൃതര്‍ പറഞ്ഞു.

നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യയുടെ (എന്‍ പി സി ഐ) കണക്കനുസരിച്ച്‌ ഡിസംബറിലെ യു പി ഐ ഇടപാടുമൂല്യം 8.26 ലക്ഷം കോടി രൂപയാണ്.

ആകെ 3,874 കോടി രൂപയുടെ ഇടപാടുകള്‍ 2021ല്‍ യു പി ഐ വഴി നടന്നെന്നും ഇത് സര്‍വകാല റെക്കോർഡാണെന്നും എന്‍ പി സി ഐ അറിയിച്ചു. മുന്‍ വര്‍ഷം യു പി ഐ വഴി നടത്തിയത് 1,887കോടിയുടെ ഇടപാടുകള്‍ മാത്രമായിരുന്നു. അതിനേക്കാള്‍ 105 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഒരു വര്‍ഷം കൊണ്ട് ഡിജിറ്റല്‍ പേയ്മെന്റ് ആപ്പുകള്‍ വഴിയുള്ള പണമിടപാടുകളില്‍ സംഭവിച്ചിരിക്കുന്നത്.

ഇടപാടുകളുടെ മൂല്യം 2020ല്‍ 31 ലക്ഷം കോടി രൂപ ആയിരുന്നത് 2021ല്‍ 71.46 ലക്ഷം കോടിയിലെത്തി. 130 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. കൊവിഡില്‍ ഒക്‌ടോബര്‍ വരെ ഓരോമാസവും പുതിയ ഉയരമാണ് യു പി ഐ ഇടപാടുകള്‍ കുറിച്ചത്. നവംബറില്‍ നേരിയ ഇടിവുണ്ടായി. എന്നാല്‍, ഡിസംബറില്‍ സർവ്വ റെക്കാഡുകളും തകര്‍ന്നു.

2016ലെ നോട്ട് അസാധുവാക്കലിന് ശേഷമാണ് കേന്ദ്രം യു പി ഐ സംവിധാനം അവതരിപ്പിച്ചത്. 2020 ആഗസ്‌റ്റില്‍ പ്രതിമാസ ഇടപാടുമൂല്യം ആദ്യമായി മൂന്നുലക്ഷം കോടി രൂപ കടന്നു. തുടര്‍ന്ന് ഒന്നരവര്‍ഷത്തിനകം മൂല്യം എട്ടുലക്ഷം കോടി രൂപ കടക്കുന്നതിന് 2021 ഡിസംബര്‍ സാക്ഷിയായി.

എന്‍ പി സി ഐയുടെ നവംബറിലെ കണക്കുപ്രകാരം ഏറ്റവുമധികം യു പി ഐ ഇടപാടുകള്‍ നടന്നത് ഫോണ്‍പേ വഴിയാണ്. 45 ശതമാനം ഇടപാടുകള്‍ ഗൂഗിള്‍പേ വഴിയും 15 ശതമാനം പേടിഎം വഴിയുമാണ് കഴിഞ്ഞ വര്‍ഷം നടന്നിരിക്കുന്നത്.



Read More in India

Comments