Thursday, Jan. 1, 2026 Thiruvananthapuram

ശക്തി, വേഗ ഇന്ത്യൻ ഇലക്ട്രോണിക് ചിപ്പുകൾ അടുത്ത വർഷം

banner

3 years, 7 months Ago | 352 Views

ഇന്ത്യ വികസിപ്പിച്ച ഇലക്ട്രോണിക് ചിപ്പുകൾ അടുത്ത വർഷം വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറക്കും. ഇതു സംബന്ധിച്ച പദ്ധതിരേഖ കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ചു. ഇതിനായി റിസ്ക്–5 എന്ന രാജ്യാന്തര സ്ഥാപനത്തിന്റെ ബോർഡിൽ ഇന്ത്യയും ചേർന്നിട്ടുണ്ട്. ഇന്ത്യയിൽ വികസിപ്പിച്ച ചിപ്പുകൾ ലോകത്തിനു മുന്നിലെത്തിക്കാൻ ഇതിലൂടെ കഴിയുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മദ്രാസ് ഐഐടിയും സി–ഡാകും ചേർന്ന് വികസിപ്പിച്ച ശക്തി, വേഗ എന്നീ മൈക്രോപ്രോസസറുകളാണ് പുറത്തിറക്കാൻ ഒരുങ്ങുന്നത്. 

ഇതിനുള്ള ഡിജിറ്റൽ ഇന്ത്യ റിസ്ക്–5 പദ്ധതിയുടെ ചീഫ് ആർകിടെക്ടായി മദ്രാസ് ഐഐടി ഡയറക്ടർ വി.കാമകോടി, പ്രോഗ്രാം മാനേജറായി തിരുവനന്തപുരം സി–ഡാക്കിലെ കൃഷ്ണകുമാർ എന്നിവർ നിയമിതരായി. ചിപ് നിർമാണ മേഖലയ്ക്ക് 76,000 കോടി രൂപയുടെ ആനുകൂല്യം കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്.  പദ്ധതിയിലുൾപ്പെടുന്ന ചിപ് കമ്പനികളുടെ ചെലവിന്റെ പകുതി സർക്കാർ വഹിക്കും.



Read More in India

Comments