Thursday, Jan. 1, 2026 Thiruvananthapuram

ഇ.പി.എഫ്. പെൻഷൻകാർ ലൈഫ് സർട്ടിഫിക്കറ്റ് നൽകണം.

banner

4 years, 1 month Ago | 426 Views

എല്ലാ ഇ.പി.എഫ്. പെൻഷൻകാരും ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് നൽകണമെന്ന് റീജണൽ പ്രോവിഡന്റ് ഫണ്ട് കമ്മിഷൻ അറിയിച്ചു. ഇതിനായി ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, പെൻഷൻ പേയ്‌മെന്റ് ഓർഡർ നമ്പർ, മൊബൈൽ ഫോൺ എന്നിവയുമായി പെൻഷൻ വാങ്ങുന്ന ബാങ്കിനെ സമീപിക്കണം. അടുത്തുള്ള പൊതുസേവന കേന്ദ്രങ്ങൾ (അക്ഷയകേന്ദ്രങ്ങൾ), പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിലും ചെറിയ ഫീസ് ഈടാക്കി ഇതിനുള്ള സൗകര്യം ഉണ്ട്. അടുത്തുള്ള പോസ്റ്റ് ഓഫീസിലോ പോസ്റ്റ്മാനെയോ ബന്ധപ്പെട്ടാൽ വീട്ടിൽവച്ച് തന്നെ ലൈഫ് സർട്ടിഫിക്കറ്റ് നൽകാൻ സൗകര്യം ലഭിക്കും.

ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് വർഷത്തിൽ എപ്പോൾ വേണമെങ്കിലും നൽകാം. അടുത്ത ഒരു വർഷം വരെ സർട്ടിഫിക്കറ്റിന് സാധുത ഉണ്ടായിരിക്കും. അതിനാൽ ജനുവരി 2021നുശേഷം ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചവർ, 12 മാസം കഴിഞ്ഞതിന് ശേഷം മാത്രം അടുത്ത ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ശ്രദ്ധിക്കണമെന്നും കമ്മിഷണർ അറിയിച്ചു.



Read More in India

Comments

Related Stories