Friday, Aug. 1, 2025 Thiruvananthapuram

കോവിഡിനെതിരേ ആന്റിബോഡി : മനുഷ്യരില്‍ പരീക്ഷണത്തിന് ഒരുങ്ങി കോക്‌ടെയ്ൽ

banner

4 years, 2 months Ago | 412 Views

ഇന്ത്യയിലെ പ്രമുഖ മരുന്നു കമ്പനിയായ സൈഡസ് കാഡില വികസിപ്പിച്ച ആന്റിബോഡി കോക്‌ടെയ്ൽന്റെ  ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് അനുമതി തേടി.

പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗത്തെ ഫലപ്രദമായി നേരിടാന്‍ ആവശ്യമായ മരുന്നുകളുടെയും വാക്‌സിനുകളുടെയും കുറവ് രാജ്യം നേരിടുന്നതിനാല്‍ കോക്‌ടെയ്ൽന്റെ അടിയന്തര ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കാണ് അനുമതി തേടിയത്.

മൃഗങ്ങളില്‍ നടത്തിയ ആദ്യ ഘട്ട പരീക്ഷണങ്ങളില്‍ ZRC-3308 എന്ന മരുന്ന് ശ്വാസകോശത്തിന്റെ കേടുപാടുകള്‍ കുറയ്ക്കുന്നതായി നേരത്തെ തെളിഞ്ഞിരുന്നു. ഇത് സുരക്ഷിതവും ശരീരത്തോട് നന്നായി പ്രതികരിക്കുന്നതുമാണെന്ന് കണ്ടെത്തി.

രണ്ട് മോണോക്ലോണല്‍ ആന്റിബോഡികളുടെ ഒരു മിശ്രിതമാണ് ഈ മരുന്ന്. ഇത് അണുബാധയെ ചെറുക്കാന്‍ ശരീരം സൃഷ്ടിക്കുന്ന സ്വാഭാവിക ആന്റിബോഡികളെ ഉത്തേജിപ്പിക്കുന്നു.

കോവിഡ് ആന്റിബോഡി കോക്‌ടെയ്ൽ കുട്ടികള്‍ക്ക് നല്‍കാവുന്നതാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. മുതിര്‍ന്നവരെ രോഗം ബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട അവസ്ഥ കുറയ്ക്കാനാകുമെന്നും  കമ്പനി  അവകാശപ്പെടുന്നു.

ഇന്ത്യയിലെ അടിയന്തര ഉപയോഗം കണക്കിലെടുത്താണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയില്‍ നിന്ന് മനുഷ്യ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ കമ്പനി അനുമതി തേടിയതെന്ന് സൈഡസ് കാഡില പറയുന്നു.

ഈ ചികിത്സാ രീതി ഉപയോഗിക്കാന്‍ വീര്‍ ബയോടെക്‌നോളജി (VIR.O), ഗ്ലാക്‌സോ സ്മിത്ത്‌ക്ലൈന്‍ (GSK.L) എന്നിവ വികസിപ്പിച്ചെടുത്ത കോക്‌ടെയ്ൽ മരുന്നിന് യു എസ് അനുമതി നല്‍കിയിരുന്നു.

റെജെനെറോണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് (REGN.O), എലി ലില്ലി (LLY.N )എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിച്ച റെജെനെറോണ്‍ ആന്‍ഡ് റോച്ചെസ് (ROG.S) ആന്റിബോഡി കോക്‌ടെയ്ൽനും  യു എസ് അനുമതി നല്‍കി.

റെജെനെറോണ്‍ ആന്‍ഡ് റോച്ചെസ് (ROG.S) ആന്റിബോഡി കോക്‌ടെയ്ൽന്  ഇന്ത്യയിലും അടിയന്തിര ഉപയോഗ അനുമതി ലഭിച്ചിട്ടുണ്ട്. ഇത് മരുന്നു നിര്‍മ്മാതാക്കളായ സിപ്ല (CIPL.NS) ഇന്ത്യയില്‍ വിതരണം ചെയ്യും. കോക്‌ടൈലിന്റെ   ആദ്യ ബാച്ച്‌ ഈ ആഴ്ച ആദ്യം രാജ്യത്ത് ലഭ്യമാകും.



Read More in India

Comments