Saturday, April 19, 2025 Thiruvananthapuram

പ്രമേഹരോഗികള്‍ക്ക് പേടി കൂടാതെ കഴിക്കാന്‍ സാധിക്കുന്ന പഴങ്ങള്‍

banner

3 years, 8 months Ago | 406 Views

പ്രമേഹരോഗികള്‍ക്ക്‌ എന്തൊക്കെ കഴിക്കാം എന്ന്‌ എല്ലാവരും എപ്പോഴും ചോദിക്കുന്ന ചോദ്യമാണ്‌? അതുപോലെ പഴങ്ങള്‍ കഴിക്കാമോ? എത്രനേരം ഭക്ഷണം കഴിക്കാം? രാത്രി ഭക്ഷണം ഒഴിവാക്കണോ? അങ്ങനെ നീളുന്നു സംശയങ്ങള്‍. പ്രമേഹരോഗികള്‍ക്ക്‌ ഒരു പ്രത്യേക ഭക്ഷണരീതിയുടെ ആവശ്യമില്ല. പ്രധാനമായി ശ്രദ്ധിക്കാനുള്ളത്‌ പഞ്ചസാര കഴിക്കാതിരിക്കുക.

പേരക്ക

പേരക്കയാണ് ഇത്തരത്തില്‍ ധൈര്യപൂര്‍വ്വം പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന പഴം. പ്രമേഹരോഗികള്‍ സാധാരണഗതിയില്‍ നേരിട്ടേക്കാവുന്ന മലബന്ധത്തിന് മികച്ച പരിഹാരം കൂടിയാണ് പേരക്ക. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനുള്ള കഴിവും പേരക്കക്കുണ്ട്.

പീച്ച്‌

പീച്ച്‌ ആണ് പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന മറ്റൊരു പഴം. രക്തത്തിലേക്ക് പഞ്ചസാരയെത്തുന്ന പ്രവര്‍ത്തനത്തെ പരമാവധി പതുക്കെയാക്കുകയാണ് പീച്ചിന്റെ ധര്‍മ്മം. ഫൈബറുകളാല്‍ സമ്പുഷ്ടമാണ് പീച്ച്‌.

ആപ്പിള്‍

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായകമായ പഴമാണത്രേ ആപ്പിള്‍. ധാരാളം ഫൈബര്‍ ആപ്പിളില്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ആപ്പിള്‍ മികച്ചൊരു പരിഹാരമാണ്. ആപ്പിളിലെ നാരുകള്‍ ദഹനവ്യവസ്ഥയും കരളിന്റെ ആരോഗ്യത്തിന് മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

സ്ട്രോബെറി

ആന്റിഓക്‌സിഡന്റുകളുടെ ഉറവിടമാണ് സ്ട്രോബെറി. അതിനാല്‍, പ്രമേഹരോഗിയായ ഒരാള്‍ക്ക് അനുയോജ്യമായ പഴമാണ് ഇത്. ഭക്ഷണത്തിന് ശേഷം സ്ട്രോബെറി കഴിക്കുന്നത് ഒരാളുടെ ഇന്‍സുലിന്‍ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുമെന്നും പഠനങ്ങളില്‍ പറയുന്നു.



Read More in Health

Comments