Friday, April 18, 2025 Thiruvananthapuram

കോവിഡ് പ്രതിരോധ മരുന്ന് 2-ഡിജി ജൂണ്‍ മുതല്‍ രാജ്യത്ത് ലഭ്യമാകും

banner

3 years, 11 months Ago | 352 Views

ഡിആര്‍ഡിഎഒ പുറത്തിറക്കിയ കോവിഡ് പ്രതിരോധ മരുന്ന് 2-ഡിജിയുടെ ആദ്യ ബാച്ച്‌ ജൂണ്‍ ആദ്യ വാരം മുതല്‍ രാജ്യത്തെ എല്ലാ ആശുപത്രികളിലും ലഭ്യമാകുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.ആദ്യ ഘട്ടത്തില്‍ ഈ മരുന്ന് എയിംസ്, സൈനിക ആശുപത്രികള്‍, ഡിആര്‍ഡിഒ ആശുപത്രികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മാത്രമേ ലഭ്യമാകൂ. ജൂണ്‍ മുതല്‍ രാജ്യത്തെ എല്ലാ ആശുപത്രികളിലും മരുന്നെത്തുമെന്നും ഡിആര്‍ഡിഒ ചെയര്‍മാന്‍ ജി.സതീഷ് റെഡ്ഡി പറഞ്ഞു.

രണ്ടാം ബാച്ചില്‍ ഉത്പാദനത്തിന്റെ അളവ് വര്‍ധിപ്പിക്കും. ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തിന് ശേഷം പ്രവര്‍ത്തനം കാര്യക്ഷമമാക്കിയിട്ടുണ്ടെങ്കിലും സാധാരാണ ഉത്പാദനശേഷിയിലെത്താന്‍ ഒരു മാസത്തോളം എടുക്കുമെന്നും ഡിആര്‍ഡിഎ മേധാവി പറഞ്ഞു.

കോവിഡ് ബാധിച്ച കോശങ്ങളില്‍ നേരിട്ടാണ് മരുന്ന് പ്രവര്‍ത്തിക്കുക., രോഗപ്രതിരോധമായും ഇത് പ്രവര്‍ത്തിക്കുന്നതിനാല്‍ രോഗികള്‍ക്ക് എളുപ്പത്തില്‍ സുഖംപ്രാപിക്കാം. ഒരു വ്യക്തി അഞ്ചു മുതല്‍ ഏഴ് ദിവസം വരെ ദിവസം രണ്ടു തവണ വീതം മരുന്ന് കഴിക്കേണ്ടതുണ്ട്. ഓരോരുത്തരുടേയും ഭാരമനുസരിച്ചും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നതിനനുസൃതവുമായിരിക്കും' ജി.സതീഷ് റെഡ്ഡി പറഞ്ഞു.



Read More in India

Comments

Related Stories