Saturday, April 19, 2025 Thiruvananthapuram

കഴുത്ത് വേദന അകറ്റാന്‍ ഈ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാം.

banner

2 years, 10 months Ago | 272 Views

കമ്പ്യൂട്ടർ ബന്ധപ്പെട്ടും അല്ലാതെയും ജോലി ചെയ്യുന്ന പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് കഴുത്ത് വേദന. കൂടുതല്‍ നേരം ഫോണില്‍ നോക്കി കൊണ്ടിരിക്കുന്നവര്‍ക്കും ഈ പ്രശ്നം ഉണ്ടാകാറുണ്ട്. തെറ്റായ രീതിയിലുള്ള ഇരിപ്പ് കഴുത്ത് വേദനയ്ക്ക് ഒരു കാരണമാണ്. ഇതിനായി ഐസ് തെറാപ്പി ഉപയോഗിക്കാം.

ഇതിനായി 20 മിനിറ്റ് നേരം ഐസ് ക്യൂബുകള്‍ എടുത്തു തുണിയില്‍ പൊതിഞ്ഞ് വേദനയുള്ള ഭാഗത്ത് വയ്ക്കാം. ഉത്കണ്ഠയും സമ്മര്‍ദ്ദവും ഉണ്ടെങ്കില്‍ കഴുത്ത് വേദന ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതിനായി ധ്യാനം, യോഗ എന്നിവ പരിശീലിക്കാം.

ഉറങ്ങുമ്പോഴുള്ള നിങ്ങളുടെ തെറ്റായ അംഗവിന്യാസം കഴുത്തു ഭാഗത്തില്‍ വേദന ഉണ്ടാകുന്നതിന് കാരണമാകും. അതുകൊണ്ടുതന്നെ നിങ്ങളുടെ കിടപ്പു രീതി മാറ്റുന്ന കാര്യം നിങ്ങള്‍ പരിഗണിക്കണം. കൂടാതെ, കിടക്കുമ്പോള്‍ നിങ്ങള്‍ക്ക് അനുയോജ്യമായ തലയണകള്‍ ഉപയോഗിക്കേണ്ട ആവശ്യമുണ്ടോ എന്ന് കൂടി പരിശോധിക്കുക.



Read More in Health

Comments

Related Stories