കേരളത്തില്‍ പുതിയ ഡെങ്കി: ഡെന്‍വ് 2 വൈറസ്
4 years, 2 months Ago | 445 Views
ഡെങ്കിപ്പനിയുടെ കൂടുതല്‍ അപകടകാരിയായ ഡെന്‍വ് 2 വൈറസ് വകഭേദം കേരളമടക്കം 11 സംസ്ഥാനങ്ങളില്‍ കണ്ടെത്തി. കൂടുതല്‍ അപകടകാരിയായ വൈറസിനെതിരെ അതീവ ജാഗ്രത അനിവാര്യമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കേരളത്തിന് പുറമേ ആന്ധ്ര, ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ്, യുപി, മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാന്‍, തമിഴ്നാട്, തെലങ്കാന എന്നിവിടങ്ങളിലാണ് ഡെന്‍വ് 2 വിഭാഗത്തിലുള്ള ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഗബാധിതരെ കണ്ടെത്താനും ചികിത്സാ നടപടികള്‍ ഊര്‍ജിതമാക്കാനും ആവശ്യത്തിന് പരിശോധനാ കിറ്റുകളും മരുന്നുകളും സംഭരിക്കാനും മന്ത്രാലയം നിര്‍ദേശം നല്‍കി.
എളുപ്പം പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ആരോഗ്യ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി സംസ്ഥാനങ്ങള്‍ കര്‍മസേനകള്‍ക്ക് രൂപം നല്‍കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു. രോഗവ്യാപന സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉടന്‍ തുടക്കമിടണം. രോഗ ലക്ഷണങ്ങളും കൊതുകു നശീകരണ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് ബോധവത്ക്കരണം നടത്തണം. രോഗബാധിതര്‍ക്ക് ആന്തരിക രക്തസ്രാവത്തിന് സാധ്യതയുള്ളതിനാല്‍ ആശുപത്രികളില്‍ സജ്ജീകരണങ്ങള്‍ ഉറപ്പാക്കണമെന്നും നിര്‍ദേശത്തില്‍ മന്ത്രാലയം പറയുന്നു. പനി, തലവേദന, ഛർദി, ശരീരവേദന എന്നിവയാണു മറ്റു രോഗ ലക്ഷണങ്ങൾ .സാധാരണ ഉണ്ടാവുന്നതിനെക്കാൾ കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്കു വഴിവയ്ക്കാവുന്ന വൈറസ് വകഭേദമാണിത്.
Read More in Health
Related Stories
വെറും വയറ്റിൽ ഇവ കഴിക്കല്ലേ
4 years, 5 months Ago
തുളസിയുടെ പത്ത് ഔഷധ ഗുണങ്ങളറിയാം
4 years, 4 months Ago
കോവിഡ് മരണം: മാര്‍ഗരേഖ തയ്യാറായി; ഒക്ടോബര്‍ 10 മുതല്‍ അപേക്ഷിക്കാം
4 years, 2 months Ago
കോവിഡ് വാക്സിനായി രജിസ്റ്റര്‍ ചെയ്യേണ്ട കൊവിന്‍ ആപില്‍ നിര്‍ണായക മാറ്റങ്ങള്‍ വരുന്നു
4 years, 6 months Ago
ഓക്സിജന്‍ , പള്‍സ് നിരക്ക് നിരീക്ഷിക്കുന്നതിന് മൊബൈല്‍ ആപ്പ്
4 years, 6 months Ago
Comments