ദേശീയ ടെലി മാനസികാരോഗ്യ പദ്ധതി ഉടന്‍ നടപ്പാക്കുമെന്ന് ബജറ്റ് പ്രഖ്യാപനം

3 years, 5 months Ago | 320 Views
കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന്റെ ഭാഗമായി ധനമന്ത്രി നിര്‍മ്മല സീതാരാമന് പ്രഖ്യാപിച്ച പുതിയ പദ്ധതിയാണ് ദേശീയ ടെലി മാനസികാരോഗ്യ പദ്ധതി (National Tele-Mental Health Programme).
കോവിഡ് മഹാമാരി എല്ലാ പ്രായത്തിലുമുള്ള ആളുകളുടെയും മാനസികാരോഗ്യത്തെ ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എല്ലാ പൗരന്മാര്ക്കും മികച്ച ഗുണനിലവാരമുള്ള മാനസികാരോഗ്യ സേവനങ്ങളും കൗണ്‍സലിങും ലഭ്യമാക്കുകയെന്ന ഉദ്ദേശത്തോടെയാണ് ദേശീയ ടെലി മാനസികാരോഗ്യ പദ്ധതി (നാഷണല്‍ ടെലി മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം) ഉടന്‍ നടപ്പാക്കുമെന്ന് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ടെലി ഹെല്പ് ലൈനുകള്‍ സ്ഥാപിക്കും.
മാനസികാരോഗ്യ സംരക്ഷണത്തിനായി ടെലി കണ്സള്ട്ടേഷന് മോഡലിലുള്ള ഒരു പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. 23 ടെലി മെന്റല്‍ ഹെല്‍ത്ത് സെന്റര്‍ ഫോര്‍ എക്സലന്‍സുകളാണ് സ്ഥാപിക്കുക. അതിന്റെ നോഡല്‍ സെന്ററായി ബാംഗ്ലൂര്‍ നിംഹാന്‍സും സാങ്കേതികസഹായത്തിനായി ബാംഗ്ലൂര്‍ ഐ.ഐ.ടിയും എന്ന രീതിയിലാണ് ബജറ്റില്‍ അവതരിപ്പിച്ചിരിക്കുന്നത്.
എന്നാല്‍ ഇക്കാര്യം കേരളം നേരത്തെ തന്നെ നടപ്പിലാക്കിക്കഴിഞ്ഞിട്ടുണ്ട്. കേരളത്തില്‍ 14 ജില്ലകളിലും ജില്ലാ മാനസികാരോഗ്യ പരിപാടി(ഡിസ്ട്രിക്ട് മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം) എന്ന പദ്ധതി നേരത്തെ തന്നെ നടപ്പിലാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ടെലി ഹെല്‍പ്പ് ലൈനുകളും ലഭ്യമാണ്.
കോവിഡ് കാലത്ത് അത് മികച്ച രീതിയില്‍ നടപ്പിലാക്കിയിട്ടുമുണ്ട്. അതിനാല്‍ തന്നെ ഈ പുതിയ ബജറ്റ് പ്രഖ്യാപനം കേരളത്തിന് എത്രമാത്രം ഫലപ്രദമാവുമെന്ന് പറയാനാവില്ല. എന്നാല്‍ ഇത്തരം സംവിധാനങ്ങള്‍ കുറവുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ഇത് ഗുണകരമായേക്കുമെന്നും തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളജേലെ സൈക്യാട്രി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. അരുണ്‍ ബി. നായര്‍ പറഞ്ഞു.
ഒരു ഡിജിറ്റല്‍ രജിസ്ട്രിക്ക് കൂടി രൂപം നല്കാന് ബജറ്റില്‍ പ്രഖ്യാപനമുണ്ട്. ആരോഗ്യസംവിധാനങ്ങള്‍, മാനസികാരോഗ്യ സേവന ദാതാക്കള്‍ എന്നിവരെയെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു ഡിജിറ്റല്‍ രജിസ്ട്രി തയ്യാറാക്കാനാണ് നിര്‍ദേശം. ഇത് വഴി എവിടെ ഇരുന്നുകൊണ്ട് വേണമെങ്കിലും ഈ ഈ സേവനദാതാക്കളെ ഓണ്‍ലൈനായി സമീപിക്കാനുള്ള ഒരു സംവിധാനമായി ഇത് മാറ്റാനാകുമെന്നും ഡോ. അരുണ്‍ ബി.നായര്‍ അഭിപ്രായപ്പെട്ടു. .
മാനസികാരോഗ്യ പദ്ധതിയുടെ വളരെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്നാണ് എല്ലാവര്ക്കും അനായാസം ഉന്നത ഗുണനിലവാരമുള്ള മാനസികാരോഗ്യ പരിചരണത്തിനുള്ള ലഭ്യത ഉറപ്പുവരുത്തുക (access to universal mental health care) എന്നത്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും അത് നടക്കാതെ വന്നിരുന്നു. പക്ഷേ, ഇത്തരമൊരു സംവിധാനം നടപ്പിലായാല്‍ ഈ ലക്ഷ്യം ഉറപ്പുവരുത്താന്‍ സാധിക്കും.
Read More in India
Related Stories
ഒക്ടോബര്‍ 1 മുതല്‍ പോസ്റ്റ് ഓഫീസ് എടിഎം ഇടപാട് നിയമങ്ങളില്‍ മാറ്റം
3 years, 10 months Ago
വരുന്നു ഡിജിറ്റല്‍ റുപ്പീ
3 years, 5 months Ago
ജോണ്സണ് ആന്റ് ജോണ്‍സണും ഇന്ത്യയില്‍ വാക്സിന് നിര്‍മ്മാണത്തിലേക്ക്
4 years, 2 months Ago
125-ാം വയസില്‍ പദ്മശ്രീ; സ്വാമി ശിവാനന്ദ
3 years, 4 months Ago
ഏക വരുമാനക്കാർ കൊവിഡ് ബാധിച്ച് മരിച്ച കുടുംബങ്ങൾക്ക് സഹായം പ്രഖ്യാപിച്ച് കേന്ദ്രം
4 years, 1 month Ago
ഇന്‍സാറ്റ്-4 ബി ഐഎസ്ആര്‍ഓ വിജയകരമായി ഡീ കമ്മീഷന് ചെയ്തു.
3 years, 5 months Ago
Comments