ഫോണുകൾക്കെല്ലാം ഒരേ ചാർജർ, പുതിയ നിയമം 2025-ൽ നിലവിൽ വരും.

1 year, 1 month Ago | 465 Views
രാജ്യത്ത് വില്‍ക്കുന്ന സ്മാര്‍ട്‌ഫോണുകള്‍ക്കും ടാബ് ലെറ്റുകള്‍ക്കും ഒരേ ചാര്‍ജര്‍ വേണമെന്ന നയം 2025 മുതല്‍ നടപ്പാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് ഉപകരണ നിര്‍മാതാക്കള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായാണ് വിവരം.യൂറോപ്യന്‍ യൂണിയന്റെ മാതൃകയില്‍ എല്ലാ ഉപകരണങ്ങള്‍ക്കും ടൈപ്പ് സി ചാര്‍ജര്‍ നല്‍കാനാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ലാപ്‌ടോപ്പ് നിര്‍മാതാക്കള്‍ക്കും ടൈപ്പ് സി ചാര്‍ജിങ് പോര്‍ട്ടിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും 2026 ഓടെയാണ് ഇത് പ്രാബല്യത്തില്‍ വരിക. സ്മാര്‍ട് വാച്ചുകള്‍, ഫീച്ചര്‍ ഫോണുകള്‍ എന്നിവയ്ക്ക് ഈ നിര്‍ദേശം ബാധകമാവില്ല. ഇലക്ട്രിക് ഉപകരണങ്ങള്‍ക്കെല്ലാം ഒരേ ഉപകരണം നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി 2022 ഓഗസ്റ്റില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു വിദഗ്ദ സംഘത്തെ പഠനറിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി ചുമതലപ്പെടുത്തിയിരുന്നു. മൊബൈല്‍ ഫോണ്‍, ഇലക്ട്രോണിക് ഉപകരണ നിര്‍മാതാക്കളുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമായിരുന്നു ഇത് .
കാര്‍ബണ്‍ ബഹിര്‍ഗമനം തടയുകയെന്ന ലക്ഷ്യത്തോടെ ആഗോള തലത്തില്‍ സ്വീകരിച്ചുവരുന്ന നടപടികളിലൊന്നാണിത്. ഇലക്ട്രോണിക് ഉപകരണ മാലിന്യം സൃഷ്ടിക്കപ്പെടുന്നത് കുറയ്ക്കുന്നതിന് ഇത് സഹായകരമാവും. പുതിയ നയം നിലവില്‍ വരുന്നതോടെ. ഉപഭോക്താവ് തന്റെ സ്മാര്‍ട്‌ഫോണിനും, ലാപ്‌ടോപ്പിനും ടാബിനും മറ്റ് ഉപകരണങ്ങള്‍ക്കുമായി ഒരു ചാര്‍ജര്‍ മാത്രം കയ്യില്‍ കരുതിയാല്‍ മതിയാവും. യൂറോപ്യന്‍ യൂണിയനിലെ ഈ നിയമത്തെ തുടര്‍ന്നാണ് ആപ്പിള്‍ ഐഫോണുകളില്‍ ലൈറ്റ്‌നിങ് കേബിള്‍ പോര്‍ട്ട് ഒഴിവാക്കി പകരം ടൈപ്പ് സി പോര്‍ട്ട് സ്ഥാപിക്കേണ്ടി വന്നത്
Read More in Technology
Related Stories
ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ക്ക് പുതിയ ഇടം; എന്താണ് ക്ലബ്ഹൗസ്?
4 years, 2 months Ago
വീണ്ടും കരുത്തറിയിച്ച് റഷ്യയുടെ സിര്‍കോണ്‍
3 years, 7 months Ago
നിങ്ങള്‍ വാക്സിനേഷന് പൂര്‍ത്തിയാക്കിയ വ്യക്തിയാണെന്നാണ് അതിലൂടെ വ്യക്തമാക്കുന്നത്.
4 years, 2 months Ago
വ്യാഴത്തിന്റെ അപരനെ കണ്ടെത്തി !
3 years, 7 months Ago
പ്രളയ്’ മിസൈൽ പരീക്ഷണം വിജയം
3 years, 7 months Ago
ഫെബ്രുവരി 8 മുതല്‍ പുതിയ ജിമെയിൽ
3 years, 6 months Ago
Comments