വൈപ്പ് 24 മൊബൈല്‍ ആപ്പുമായി യുവാക്കള്‍

3 years, 3 months Ago | 512 Views
തിരക്കേറിയ നഗരങ്ങളില്‍ പലവിധ പ്രതിസന്ധികള്‍ ജനങ്ങള്‍ നേരിടുന്നുണ്ട്. തിരക്കേറിയ ജീവിത ശൈലിയില്‍ പലപ്പോഴും ഭക്ഷണമുണ്ടാക്കുന്നതും, വസ്ത്രമലക്കുന്നതും ഉള്‍പ്പടെയുള്ള വീട്ട് ജോലികള്‍ പോലും സമയത്തിന് ചെയ്യാന്‍ സാധിക്കാറില്ല. ഓണ്‍ലൈന്‍ ആപ്പുകളുള്ളതിനാല് ഭക്ഷണം വീട്ടിലെത്തുന്നതിന് ഇപ്പോള്‍ വലിയ പ്രയാസമില്ല. എന്നാല്‍ വസ്ത്രമലക്കിയുണക്കാന് പരിമിതികള്‍ ഏറെയുണ്ടായിരുന്നു. വെള്ളത്തിന്റെ ലഭ്യത, സമയക്കുറവ്, ഉണക്കിയെടുക്കാനുള്ള സ്ഥലപരിമിതി. ഫ്ളാറ്റിലും മറ്റും കഴിയുന്നവര്‍ നേരിടുന്ന വലിയൊരു പ്രശ്നം.
ഈ പ്രശ്നത്തിനൊരു പരിഹാരം കാണുകയാണ് വൈപ്പ് 24 എന്ന സ്റ്റാര്‍ട്ട്അപ്പ്. തൃശൂര്‍ സ്വദേശിയായ കിരണ്‍ പരമേശ്വരന്, പട്ടാമ്പി സ്വദേശികളായ അദീഷ്, അധുന്‍ എന്നിവര്‍ ചേര്‍ന്ന് തുടക്കമിട്ട വൈപ്പ് 24 ഒരുക്കിയ മൊബൈല്‍ ആപ്പ് വഴി വസ്ത്രങ്ങള്‍ അലക്കുന്ന സേവനം ബുക്ക് ചെയ്യാനാവും. 2020 അവസാനത്തോടെ കാര്‍ വാഷ് സേവനം മാത്രമായി തുടക്കമിട്ട വൈപ്പ് 24 ലൂടെ ഇപ്പോള്‍ വസ്ത്രങ്ങള്‍ അലക്കാനും ഇസ്തിരിയിടാനും സാധിക്കും.
ആപ്പ് വഴി സേവനം ബുക്ക് ചെയ്താല്‍ വൈപ്പ് 24 ജീവനക്കാര്‍ വന്ന് വസ്ത്രങ്ങള്‍ ശേഖരിക്കും. സേവനം പൂര്‍ത്തിയായ ശേഷം അവ തിരികെ എത്തിച്ചു നല്‍കും. എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളിലാണ് നിലവില്‍ വൈപ്പ് 24 ന്റെ സേവനം ലഭിക്കുക. പ്രദേശത്തെ വസ്ത്രം അലക്കി നല്കുന്ന സ്ഥാപനങ്ങളെ കൂട്ടിച്ചേര്‍ത്താണ് വൈപ്പ് 24 ഈ സേവനം ഒരുക്കിയിരിക്കുന്നത്. എറണാകുളത്ത് ഇത്തരത്തില്‍ പത്തോളം സ്ഥാപനങ്ങള്‍ വൈപ്പ് 24 ലൂടെ വസ്ത്രങ്ങള്‍ അലക്കുന്ന സേവനങ്ങള്‍ നല്‍കുന്നുണ്ട്. ഏത് സ്ഥാപനം വേണമെന്ന് ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാനാവും. ഫ്ളാറ്റുകളില്‍ താമസിക്കുന്നവരാണ് കൂടുതലും വൈപ്പ് 24 ന്റെ ഗുണഭോക്താക്കള്‍. എന്നാല്‍ മറ്റുള്ളവര്‍ക്കും ഈ സേവനം പ്രയോജനപ്പെടുത്താനാവും. വസ്ത്രങ്ങള്‍ വീട്ടിലെത്തി വാങ്ങുന്നതിനും തിരികെ നല്‍കുന്നതിനും വൈപ്പ് 24 അധിക തുക ഈടാക്കുന്നില്ല.
ഇത് കൂടാതെ വസ്ത്രങ്ങള്‍ സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സൗകര്യവും വൈപ്പ് 24 നല്‍കുന്നുണ്ട്. ഇങ്ങനെ സംഭാവന ചെയ്യുന്ന വസ്ത്രങ്ങള്‍ വിവിധ സന്നദ്ധ സ്ഥാപനങ്ങളുടെ സഹായത്തോടെ ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുകയാണ് വൈപ്പ് 24.
Read More in Technology
Related Stories
ശക്തമായ സൗരവാതക പ്രവാഹം ഭൂമിയിലേക്ക്, ആകാശത്ത് വര്‍ണക്കാഴ്ച
3 years, 4 months Ago
ഇന്ത്യൻ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ജി.ഐ. സാറ്റ് ഈ മാസം 28 ന്
4 years, 4 months Ago
സ്മാര്‍ട്ഫോണ്‍ ക്യാമറ ഉപയോഗിച്ച് കോവിഡ് ടെസ്റ്റ് നടത്താം കണ്ടുപിടിത്തവുമായി ഗവേഷകര്‍
3 years, 6 months Ago
സെനൊബോട്ട്: ലോകത്തിലെ ആദ്യത്തെ പ്രത്യുത്പാദന ശേഷിയുള്ള റോബോട്ട്
3 years, 8 months Ago
വ്യാഴത്തിന്റെ അപരനെ കണ്ടെത്തി !
3 years, 7 months Ago
ഇന്റർനെറ്റ് എക്സ്പ്ലോറർ 'വിരമിക്കുന്ന ദിവസം' പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ്
4 years, 2 months Ago
Comments