Thursday, April 10, 2025 Thiruvananthapuram

ഐപിസിയും സിആർപിസിയും ഇനി ഇല്ല! പകരം ഭാരതീയ ന്യായസംഹിത; പുതിയ ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ വന്നു.

banner

9 months, 1 week Ago | 50 Views

രാജ്യത്തെ ക്രിമിനൽ നിയമങ്ങൾ (Criminal Laws) പൊളിച്ചെഴുതുന്ന ബില്ലുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. 164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം അടക്കമുള്ള (ഐ.പി.സി.) മൂന്നു നിയമങ്ങൾ ഇതോടെ ചരിത്രമാകും.ഐപിസിയും (IPC) സിആർപിസിയും (CrPC) എടുത്തുമാറ്റി പകരം പുതിയ നിയമങ്ങൾ ആകും ഇനി. ഭാരതീയ ന്യായ സൻഹിത, ഭാരതീയ നാഗ്രിക് സുരക്ഷാ സൻഹിത, ഭാരതീയ സാക്ഷ്യ സൻഹിത എന്നിവയാണ് പുതിയ ക്രിമിനൽ നിയമങ്ങൾ. ഇവ കഴിഞ്ഞ ഡിസംബർ 21ന് പാർലമെന്റ് പാസാക്കിയിരുന്നു.

ഇന്ത്യൻ പീനൽ കോഡ്, കോഡ് ഓഫ് ക്രിമിനൽ പ്രൊസീജ്യർ, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നീ നിയമങ്ങൾ ഭേദഗതി ചെയ്തുകൊണ്ടുള്ള മൂന്ന് ബില്ലുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ നിയമത്തിൽ ഐ.പി.സി ഇനി മുതൽ ഭാരതീയ ന്യായ സംഹിത, 2023 എന്ന പേരിൽ അറിയപ്പെടും. സി.ആർ.പി.സി ഇനി ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയും ഇന്ത്യൻ എവിഡൻസ് ആക്ട് ഭാരതീയ സാക്ഷ്യവുമാകും.

1860ൽ തയാറാക്കിയതാണ് ഇന്ത്യൻ പീനൽ കോഡ് അഥവാ ഐപിസി. കോഡ് ഓഫ് ക്രിമിനൽ പ്രൊസിജ്യർ (CrPC) 1973ലുള്ളതാണ്. ഇന്ത്യൻ എവിഡൻസ് ആക്റ്റ് 1872ലും. ഇതിനു പകരം കൊണ്ടു വന്ന മൂന്ന് നിയമസംഹിതകൾ കഴിഞ്ഞ വർഷം പാർലമെൻറ് പാസാക്കിയിരുന്നു. രാഷ്ട്രപതി ഒപ്പുവെച്ചതോടെ ഇവ നിയമമായിരുന്നു. തീവ്രവാദം, ആൾക്കൂട്ടക്കൊല, ദേശീയ സുരക്ഷയെ അപകടപ്പെടുത്തുന്ന കുറ്റകൃത്യങ്ങൾ എന്നിവയ്ക്കുള്ള ശിക്ഷകൾ കൂടുതൽ കർശനമാക്കുന്നതാണ് പുതിയ നിയമങ്ങൾ.



Read More in India

Comments

Related Stories