മത്സ്യാവതാരമായി ഐ.എൻ. എസ് വേല, ഇന്ത്യയുടെ പുതിയ ആക്രമണ അന്തർവാഹിനി കമ്മിഷൻ ചെയ്‌തു

3 years, 8 months Ago | 338 Views
ഇന്ത്യൻ നാവിക സേനയ്‌ക്ക് കൂടുതൽ പ്രഹര ശേഷി നൽകി, പുതിയ ആക്രമണ അന്തർവാഹിനി ഐ. എൻ. എസ് വേല നാവിക സേനാ മേധാവി അഡ്മിറൽ കരംബീർ സിംഗ്കമ്മിഷൻ ചെയ്‌തു. ഫ്രഞ്ച് കപ്പൽ നിർമ്മാതാക്കളായ നേവൽ ഗ്രൂപ്പ് ഡിസൈൻ ചെയ്‌ത അന്തർവാഹിനി മുംബയിലെ മസഗാവ് കപ്പൽശാലയിലാണ് നിർമ്മിച്ചത്. ഫ്രഞ്ച് കമ്പനിയുടെ സഹകരണത്തോടെ ഇന്ത്യ നിർമ്മിക്കുന്ന ആറ് സ്കോർപ്പീൻ ക്ലാസ് അന്തർവാഹിനികളിൽ നാലാമത്തേതാണ് ഐ. എൻ. എസ് വേല.
നിർമ്മാണം തുടങ്ങിയത് 2009ൽ
ഐ. എൻ. എസ് വേല എന്ന് പേരിട്ടത് 2019മേയിൽ. 2021 നവംബർ 9ന് നേവിക്ക് കൈമാറി. 1973 - 2000ൽ നേവിയുടെ ഭാഗമായിരുന്ന ഐ. എൻ. എസ് വേല എന്ന അന്തർവാഹിനിയുടെ പിൻഗാമി. ശത്രുവിന്റെ റഡാറുകളിൽ പെടാതെ മറഞ്ഞിരുന്ന് ആക്രമിക്കും.
തിരണ്ടി മത്സ്യം പോലെ
തിരണ്ടി വർഗ്ഗത്തിൽ പെടുന്ന വേല എന്ന മത്സ്യത്തിന്റ പേരാണ് അന്തർവാഹിനിക്ക്. ആക്രമണത്തിലും പ്രതിരോധത്തിലും. സ്വയം ഒളിക്കുന്നതിലും വൈഭവമുള്ള മത്സ്യമാണിത്. അന്തർവാഹിനിയും ഈ മത്സ്യവും ചേരുന്ന ചിത്രമാണ് എംബ്ലം
Read More in India
Related Stories
ചന്ദ്രയാന് -3 ആഗസ്റ്റില് കുതിക്കും
3 years, 5 months Ago
ഈഫല് ടവറിനേക്കാളും ഉയരം, ഇന്ത്യയുടെ അഭിമാനമായി ചെനാബ് റെയിൽ പാലം.
1 year, 1 month Ago
ഏഷ്യയില് ആദ്യ മെറ്റാവേഴ്സില് വിവാഹം നടത്തി തമിഴ് ദമ്പതികള്
3 years, 5 months Ago
'അഗ്രോവേസ്റ്റ്'എന്ന അത്ഭുതം
3 years, 6 months Ago
തമിഴ്നാട്ടിൽ 4000 കോടി ചെലവിട്ട് 11 പുതിയ മെഡിക്കൽ കോളേജുകൾ
3 years, 6 months Ago
Comments