Tuesday, Dec. 30, 2025 Thiruvananthapuram

ആമസോണിലെ ഷൂസുകള്‍ വാങ്ങുംമുന്‍പേ ഇട്ടുനോക്കാം; വെര്‍ച്വലായി

banner

3 years, 6 months Ago | 348 Views

ആമസോണില്‍നിന്ന് ചെരിപ്പും ഷൂസുമെല്ലാം വാങ്ങുമ്പോഴുള്ള ഒരു പ്രധാന പ്രശ്‌നം അത് കാലിനിണങ്ങുന്നതാണോ എന്ന് വാങ്ങും മുമ്പ് പരിശോധിച്ചുറപ്പിക്കാന്‍ കഴിയില്ല എന്നതായിരുന്നു. ഈ പ്രശ്‌നത്തിന് ഒരു പരിഹാരം കണ്ടിരിക്കുകയാണ് കമ്പനി. ആമസോണില്‍ വാങ്ങുന്ന ഷൂസുകള്‍ ഇനി കാലിനിണങ്ങുന്നതാണോ എന്ന് നോക്കാനാവും, വെര്‍ച്വലായി. ആമസോണിന്റെ പുതിയ 'വെര്‍ച്വല്‍ ട്രൈ ഓണ്‍ ഷൂസ്' ഫീച്ചറിലൂടെയാണ് ഇത് സാധ്യമാവുക. യു.എസിലും കാനഡയിലുമുള്ള ഉപഭോക്താക്കള്‍ക്കാണ് ഈ സൗകര്യം ഇപ്പോള്‍ ലഭിക്കുക. 

ആമസോണിന്റെ ഐ.ഒ.എസ്. ആപ്പില്‍ പ്രൊഡക്റ്റിന് താഴെ കാണുന്ന 'വെര്‍ച്വല്‍ ട്രൈ ഓണ്‍' എന്ന ബട്ടന്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഫോണിന്റെ ബാക്ക് ക്യാമറ ഓണ്‍ ആവും. ക്യാമറ നിങ്ങളുടെ കാലിന് നേരെ തിരിച്ചാല്‍ നിങ്ങള്‍ നോക്കിക്കൊണ്ടിരിക്കുന്ന ഷൂസ് കാലിലിട്ടാല്‍ എങ്ങനെയുണ്ടാവുമെന്ന് ഓഗ്മെന്റഡ് റിയാലിറ്റിയിലൂടെ കാണാം.

കാലുകള്‍ വശങ്ങളിലേക്ക് തിരിച്ചും മറിച്ചും നോക്കാം. തിരഞ്ഞെടുത്ത ഷൂസിന്റെ നിറങ്ങള്‍ മാറ്റി നോക്കുകയും ചെയ്യാം. ഇങ്ങനെ കാലില്‍ വെര്‍ച്വലായി ഇട്ട് നോക്കുന്നതിന്റെ ചിത്രം പകര്‍ത്തി പങ്കുവെക്കാനും സാധിക്കും.

ലെന്‍സ് കാര്‍ട്ടില്‍ കണ്ണടകള്‍ മുഖത്തിനിണങ്ങുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് സമാനമായ ഫീച്ചറാണിത്. വിവിധ ബ്രാന്‍ഡുകള്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് ഉപഭോക്താക്കള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ പുതിയൊരു മാര്‍ഗം കൂടി ഇതിലൂടെ ലഭിക്കും.



Read More in Technology

Comments