Tuesday, March 31, 2026 Thiruvananthapuram

ഫെബ്രുവരി 8 മുതല്‍ പുതിയ ജിമെയിൽ

banner

4 years, 1 month Ago | 381 Views

ടെക് ലോകത്തെ ജനപ്രിയ ഇ മെയിൽ സംവിധാനമായ ഗൂഗിളിന്റ ജിമെയിൽ പുതിയ രൂപത്തിൽ അവതരിപ്പിക്കുന്നു. ജിമെയിലിന്റെ ലേഔട്ട് ഉടൻ മാറ്റുമെന്നാണ് അറിയുന്നത്. പുതിയ ലേഔട്ട് ഫെബ്രുവരിയിൽ തന്നെ ഉപഭോക്താക്കൾക്ക് ലഭിക്കുമെന്നാണ് കരുതുന്നത്. ഫെബ്രുവരിയിൽ അവതരിപ്പിക്കുന്ന പുതിയ ലേഔട്ട് പ്രകാരം ഗൂഗിൾ മീറ്റ്, ഗൂഗിൾ ചാറ്റ്, സ്പേസസ് എന്നിവ ജിമെയിലിലേക്ക് ലളിതമായി തന്നെ സംയോജിപ്പിച്ചിട്ടുണ്ട്. ഈ വർഷം പകുതിയോടെ പുതിയ ജിമെയില് ലേഔട്ട് ഡിഫോൾട്ട് ഓപ്ഷനായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗൂഗിളിന്റെ മറ്റ് സന്ദേശമയയ്ക്കൽ ടൂളുകൾ, അതിന്റെ ബിസിനസ് കേന്ദ്രീകൃതമായ വർക്ക്സ്പേസ് സ്യൂട്ട് ഉൾപ്പെടെ എല്ലാം ഇമെയിലുകൾക്കൊപ്പം ലഭിക്കും. പുതിയ ജിമെയിലിന്റെ ലേഔട്ട് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പുതിയ ജിമെയിൽ ലേഔട്ടിനെ സംയോജിത വ്യൂ എന്നാണ് വിളിക്കുന്നത്. ഗൂഗിളിന്റെ റിപ്പോർട്ടുകൾ പ്രകാരം ഫെബ്രുവരി 8 മുതൽ പുതിയ ജിമെയിൽ ലേഔട്ട് പരീക്ഷിച്ചുതുടങ്ങാനാകും എന്നാണ്.

പുതിയ ലേഔട്ടിലേക്ക് മാറാൻ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്ന നിർദേശങ്ങൾ നോട്ടിഫിക്കേഷനായി ഗൂഗിൾ നൽകിയേക്കും. പുതിയ ലേഔട്ടിലേക്ക് മാറിയില്ലെങ്കിലും ഏപ്രിൽ മുതൽ എല്ലാവരുടെയും  അക്കൗണ്ടുകൾ പുതിയ ലേഔട്ടിലേക്ക് മാറും. പഴയ പതിപ്പിലേക്ക് പോകാനും അവസരമുണ്ടാകും. എന്നാൽ ഈ വർഷം പകുതിയോടെ ആ ഓപ്ഷനും ഇല്ലാതാകും.



Read More in Technology

Comments

Related Stories