Thursday, Jan. 1, 2026 Thiruvananthapuram

ഇത്തവണ റിപ്പബ്ലിക് ദിന പരേഡ് വൈകും, 75 വര്‍ഷത്തിനിടെ ഇങ്ങനെ ആദ്യം

banner

3 years, 11 months Ago | 359 Views

പതിവില്‍ നിന്ന് വിപരീതമായിട്ടായിരിക്കും ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡ് നടക്കുക. ഇത്തവണ പരേഡ് നടക്കുവാന്‍ വൈകും.

 

75 വര്‍ഷത്തിനിടെ ആദ്യമായിട്ടായിരിക്കും പരേഡ് നടക്കുവാന്‍ വൈകുന്നത്. എല്ലാ വര്‍ഷവും രാവിലെ 10 മണിക്ക് നടക്കാറുള്ള പരേഡ് ഇത്തവണ 10.30 ആകും ആരംഭിക്കുവാന്‍. കോവിഡ് മാനദണ്ഡങ്ങള്‍ ഉള്ളതിനാലാണ് ഇത്തവണ പരേഡ് വൈകി ആരംഭിക്കുന്നതിന് കരണമാകുക. കഴിഞ്ഞ വര്‍ഷത്തേതുപോലെ തൊണ്ണൂറു മിനിറ്റ് ദൈര്‍ഘ്യമുള്ളതായിരിക്കും ചടങ്ങ്.

 

പരേഡ് ആരംഭിക്കുന്നതിന് മുന്നോടിയായി ജമ്മു കശ്മീരില്‍ ജീവന്‍ നഷ്ടപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കും. പ്രധാനമന്ത്രി ഇന്ത്യ ഗേറ്റിന് സമീപമുള്ള ദേശീയ യുദ്ധസ്മാരകം സന്ദര്‍ശിക്കുകയും ചെയ്യും. സാമൂഹിക, സാമ്പത്തിക പുരോഗതി, സാംസ്കാരിക വൈവിധ്യം എന്നിവയെ പ്രതിനിധീകരിക്കുന്ന നിശ്ചലദൃശ്യങ്ങള്‍ പരേഡില്‍ പ്രദര്‍ശിപ്പിക്കും.



Read More in India

Comments