Saturday, April 19, 2025 Thiruvananthapuram

വിരലടയാളം വൈകിയാലും ഇനി കുട്ടികളുടെ ആധാർ റദ്ദാകില്ല

banner

3 years, 1 month Ago | 506 Views

ബയോമെട്രിക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ വൈകിയാലും കുട്ടികളുടെ ആധാർ റദ്ദാകില്ല. ഇതിനായി 2016 ലെ ചട്ടം കേന്ദ്ര ഐടി മന്ത്രാലയം ഭേദഗതി ചെയ്തു. ആധാർ നൽകുമെങ്കിലും 5 വയസ്സിൽ താഴെയുള്ള കുട്ടികളുടെ വിരലടയാളം അടക്കമുള്ള ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കാറില്ല. ചെറുപ്രായത്തിൽ വിരലടയാള‌വും മറ്റും പൂർണമായും വികസിക്കാത്തതു മൂലമാണിത്. 

എന്നാൽ 5 വയസ്സു തികഞ്ഞ് 2 വർഷത്തിനുള്ളിൽ ആദ്യ ബയോമെട്രിക് അപ്‍ഡേഷൻ നടത്തണമെന്നാണ് വ്യവസ്ഥ. ഇതു ചെയ്തില്ലെങ്കിൽ ആധാർ നിർജീവമാകും. പിന്നെയും ഒരു വർഷത്തിനുള്ളിൽ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ആധാർ നമ്പർ തന്നെ റദ്ദാക്കുമായിരുന്നു. ഈ വ്യവസ്ഥയാണ് നീക്കിയത്. റദ്ദാകില്ലെങ്കിലും ആധാർ നിർജ്ജീവ അവസ്ഥയിലായിരിക്കും. 

15–ാം വയസ്സിൽ കുട്ടിയുടെ രണ്ടാം ബയോമെട്രിക് അപ്ഡേഷൻ നടത്തണം. അപ്പോഴും ഇതേ ചട്ടം ബാധകമായിരിക്കും. 5, 15 വയസ്സ് കഴിഞ്ഞ് 2 വർഷത്തിനുള്ളിൽ ബയോമെട്രിക് അപ്ഡേറ്റ് ചെയ്യുന്നത് സൗജന്യമായിരിക്കും. ഡീആക്ടിവേറ്റ് ചെയ്യപ്പെട്ട ആധാർ പുനഃസ്ഥാപിക്കാനുള്ള ഫീൽഡ് പരിശോധനയിൽ നിന്ന് കുട്ടികളെ ഒഴിവാക്കി.  



Read More in India

Comments