ഒമ്പത് മിനിറ്റില്‍ 32 ഭാഷകളിലെ കുട്ടിക്കവിതകള്‍ പാടി മൂന്ന് വയസ്സുകാരി ഇന്ത്യ ബുക്ക് ഒാഫ് റെക്കോഡ്സില്‍ ഇടംനേടി.

3 years, 9 months Ago | 680 Views
ഒമ്പത് മിനിറ്റില്‍ 32 ഭാഷകളിലെ കുട്ടിക്കവിതകള്‍ പാടി മൂന്ന് വയസ്സുകാരി ഇന്ത്യ ബുക്ക് ഒാഫ് റെക്കോഡ്സില്‍ ഇടംനേടി.
മാതൃഭാഷ മധുരും നുണഞ്ഞ് തുടങ്ങുന്ന പ്രായത്തിലാണ് 18 ഇന്ത്യന്‍ ഭാഷകളും 14 വിദേശഭാഷകളും ആദ്യശ്രീയുടെ കുഞ്ഞുനാവില്‍ വഴങ്ങുന്നത്. വെള്ളനാട് രുഗ്മ ഭവനില്‍ സിദ്ധാര്‍ഥ് -നീതു ദമ്പതികളുടെ മകളാണ്. തമിഴും ഹിന്ദിയും തെലുങ്കും കന്നടയും ഉര്‍ദുവും ബംഗാളിയും മാത്രമല്ല, ഫ്രഞ്ചും റഷ്യനും ജര്‍മനും ജാപ്പനീസും സ്പാനിഷും ഡച്ചും സ്വീഡിഷുമെല്ലാം കുട്ടിപ്പാട്ടുകളായി ഇൗ കുരുന്നിന്റെ വരുതിയിലുണ്ട്. ഭാഷയുടെ പേര് പറഞ്ഞാല്‍ മതി, ആ ഭാഷയിലെ പാട്ട് ആദ്യശ്രീ പാടും.
ഒരു വയസുള്ളപ്പോള്‍തന്നെ മകള്‍ ടി.വിയിലെ പാട്ട് ശ്രദ്ധിക്കാറുണ്ടായിരുന്നെന്ന് സിദ്ധാര്‍ഥ് പറയുന്നു. മൂളാനും ശ്രമിച്ചിരുന്നു. ഒരു വയസ്സ് പൂര്‍ത്തിയാകും മുമ്പേ കുഞ്ഞ് സംസാരിച്ച് തുടങ്ങി. മൊബൈല്‍ ഫോണില്‍ യൂട്യൂബില്‍ പാട്ട് കാണിക്കുമ്പോള്‍ അതൊക്കെ ഏറ്റുപാടും. പെട്ടെന്ന് മനപ്പാഠമാക്കാന്‍ കഴിവുണ്ടെന്ന് അപ്പോഴാണ് മനസ്സിലായത്. പിന്നീട് ഒാരോ ഭാഷകളിലെ പാട്ട് കേള്‍പ്പിക്കുകയും പാടിക്കുകയുമായിരുന്നെന്ന് സിദ്ധാര്‍ഥ് പറയുന്നു. രണ്ട് മാസം കൊണ്ടാണ് 32 ഭാഷകളിലെ പാട്ടുകള്‍ സ്വായത്തമാക്കിയത്. ഇപ്പോള്‍ 38-40 ഭാഷകളിലെ കുട്ടിക്കവിതകള്‍ ഇൗ നാവില്‍ ഭദ്രമാണ്. സര്‍ട്ടിഫിക്കറ്റ്, മെഡല്‍, ഐ.ഡി കാര്‍ഡ്, പേന എന്നിവയൊക്കെയാണ് ഇന്ത്യന്‍ ബുക്ക് ഒാഫ് റെക്കോഡ്സിന്റെ ഭാഗമായി കിട്ടിയത്. ഇതോടൊപ്പം ഇന്റര്‍ നാഷനല്‍ ബുക് ഒാഫ് റെക്കോഡ് നേട്ടവും ആദ്യശ്രീയെ തേടിയെത്തിയിട്ടുണ്ട്. പാട്ടിന് പുറമെ നാല് സെക്കന്റിനുള്ളില്‍ 14 ജില്ലകളുടെയും പേര് പറയും. മുഴുവന്‍ സംസ്ഥാനങ്ങളുടെയും പേരുകളും മനപ്പാഠം. ഭൂപടം കാണിച്ചാല്‍ രാജ്യങ്ങളെ ചൂണ്ടിക്കാണിക്കാനും പരിശീലിക്കുന്നുണ്ട്.
Read More in India
Related Stories
കുട്ടികൾക്ക് കോവിഡ് വാക്സിൻ വേണ്ടെന്ന് വിദഗ്ധസമിതി
3 years, 7 months Ago
രാജീവ് ഗാന്ധിയുടെ പേരില്‍ പുരസ്കാരം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍.
3 years, 11 months Ago
ഒബിസി ബിൽ രാജ്യസഭയും പാസാക്കി
3 years, 11 months Ago
മൗലിക കർത്തവ്യങ്ങൾ
3 years, 6 months Ago
ട്രൂകോളർ വേണ്ട; ഫോണിൽ വിളിക്കുന്നവരുടെ പേര് ഇനി അറിയാം
3 years, 2 months Ago
വീരചക്ര ഏറ്റുവാങ്ങി അഭിനന്ദൻ വർധമാൻ
3 years, 8 months Ago
Comments