ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് പണമിടപാട് നിയമങ്ങള്‍ മാറുന്നു; ജൂലൈ 1 മുതലുള്ള മാറ്റങ്ങള്‍

2 years, 11 months Ago | 309 Views
ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഡാറ്റയുടെ സുരക്ഷ ഉറപ്പാക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ (RBI) 2022 ജൂലൈ ഒന്ന് മുതല്‍ കാര്‍ഡ് ഇടപാടുകളുടെ ടോകണൈസേഷന്‍ (Card-tokenisation) നടപ്പാക്കും.
കഴിഞ്ഞ വര്‍ഷം റിസര്‍വ് ബാങ്ക് കാര്‍ഡ് ടോകണൈസേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. കാര്‍ഡ് വിതരണക്കാരോട് ടോകണ്‍ സേവന ദാതാക്കളായി (TSP) പ്രവര്‍ത്തിക്കാന്‍ നിര്‍ദേശിച്ചിരുന്നു. വ്യവസായ സ്ഥാപനങ്ങളില്‍ നിന്ന് ലഭിച്ച അഭിപ്രായങ്ങള്‍ കണക്കിലെടുത്ത് ആര്‍ബിഐ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ടോകണൈസേഷന്‍ സമയപരിധി 2022 ജൂണ്‍ 30 വരെയായി നീട്ടി. നേരത്തെയുള്ള സമയപരിധി 2021 ഡിസംബര്‍ 31 ആയിരുന്നു.
ടോകണൈസേഷന്‍
ടോകണൈസേഷന്‍ പേയ്‌മെന്റ് ഗേറ്റ്‌വേയും വ്യാപാരികളും സേവ് ചെയ്തിരിക്കുന്ന കാര്‍ഡ് വിവരങ്ങളെ സൂചിപ്പിക്കുന്നു. കാര്‍ഡ്-ഓണ്‍-ഫയല്‍ ടോകണൈസേഷന്‍ (CoFT) യഥാര്‍ഥ കാര്‍ഡ് വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ നിന്ന് വ്യാപാരികളെ തടയും. കാര്‍ഡിലെ ശരിയായ വിവരങ്ങള്‍ക്ക് പകരം 'ടോകണ്‍' എന്നറിയപ്പെടുന്ന ബദല്‍ കോഡ് ഉപയോഗിക്കുന്നതിനെയാണ് ടോകണൈസേഷന്‍ എന്ന് പറയുന്നത്. നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച്, 16 അക്ക കാര്‍ഡ് നമ്പര്‍, കാര്‍ഡിന്റെ കാലഹരണ തീയതി, സിവിവി (CVV), ഒറ്റത്തവണ പാസ്‌വേഡ് (OTP) എന്നിവ അടിസ്ഥാനമാക്കിയാണ് ഇടപാട്. ഇതാണ് മാറുന്നത്.
കാര്‍ഡ് സേവനങ്ങള്‍ നല്‍കുന്ന കമ്പനികള്‍ തന്നെയാണ് ഈ കോഡ് രൂപീകരിക്കേണ്ടത്. അത് നിങ്ങളുടെ യഥാര്‍ഥ കാര്‍ഡ് നമ്പറായിരിക്കില്ല. കാര്‍ഡ് ടോകണൈസേഷന്‍ നിയമങ്ങള്‍ നടപ്പിലാക്കിയ ശേഷം, വ്യാപാരികളും പേയ്‌മെന്റ് ഗേറ്റ്‌വേകളും അവരുടെ സെര്‍വറുകളില്‍ സേവ് ചെയ്തിരിക്കുന്ന ഉപഭോക്താവിന്റെ കാര്‍ഡ് വിവരങ്ങള്‍ നീക്കേണ്ടതുണ്ട്.
Read More in Technology
Related Stories
ട്വിറ്ററിനെ പുറത്താക്കി; നൈജീരിയയില്‍ സാധ്യത തേടി ഇന്ത്യയുടെ ‘കൂ’
3 years, 11 months Ago
ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് വലിയ ഭീഷണി
3 years Ago
സെനൊബോട്ട്: ലോകത്തിലെ ആദ്യത്തെ പ്രത്യുത്പാദന ശേഷിയുള്ള റോബോട്ട്
3 years, 5 months Ago
Comments