Sunday, Aug. 17, 2025 Thiruvananthapuram

ഒമിക്രോണ്‍ ബാധിച്ചവരില്‍ ഡെല്‍റ്റ വകഭേദം പിടിപെടാന്‍ സാധ്യത കുറവെന്ന് ഐ സി എം ആര്‍.

banner

3 years, 6 months Ago | 331 Views

ഒമിക്രോണ്‍ ബാധിച്ചവരില്‍ പിന്നീട് ഡെല്‍റ്റ വകഭേദം പിടിപെടാന്‍  സാധ്യത കുറവ്. ഐ സി എം ആര്‍. പഠനത്തിലാണ് ഇത് വ്യക്തമാക്കുന്നത്. പഠനത്തിന്റെ ഭാഗമായവരില്‍ കൂടുതല്‍ പേരും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരാണ്. 

ഒമിക്രോണ്‍ ബാധിച്ചവരില്‍ ഉണ്ടാകുന്ന പ്രതിരോധ ശേഷി ഡെല്‍റ്റയെ പ്രതിരോധിക്കാന്‍ കഴിവുള്ളവയാണ്.  ഡെല്‍റ്റക്ക് മുമ്പുണ്ടായവകഭേദങ്ങളേയും പ്രതിരോധിക്കാന്‍ കഴിവുള്ളവയാണ് എന്നാണ് ഐ സി എം ആര്‍ പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത്. 

അതേസമയം കോവിഡ് വാക്‌സിനുകളുടെ വില കുറക്കുന്നതിനുള്ള തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍.  കോവാക്‌സിന് 1200 രൂപയും കോവിഷീല്‍ഡിന് 700 രൂപയുമാണ് ഈടാക്കിയിരുന്നത്. രണ്ട് വാക്‌സിനുകളും 275 രൂപക്ക് പൊതുവിപണിയില്‍ ലഭ്യമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം.  



Read More in Health

Comments