രണ്ട് സര്‍വകലാശാലകളില്‍ ഒരേ സമയം പഠിക്കാൻ അവസരമൊരുക്കി എം.ജി സര്‍വകലാശാലാ

2 years, 11 months Ago | 302 Views
രണ്ട് സര്‍വകലാശാലകളില്‍ ഒരേ സമയം പഠിക്കാം, ഗവേഷണം നടത്താം. രണ്ട് സര്‍വകലാശാലകളുടെയും പേരടങ്ങിയ സര്‍ട്ടിഫിക്കറ്റ് കിട്ടും. കേരളത്തില്‍ ആദ്യമായി നൂതന പഠനസമ്പ്രദായവുമായി എത്തിയത് എം.ജി. സര്‍വകലാശാലയാണ്. മറ്റ് സര്‍വകലാശാലകളുമായി സഹകരിച്ചുള്ള എം.ജി. സര്‍വകലാശാലയുടെ ജോയിന്റ് പ്രോഗ്രാമുകള്‍ ഉടന്‍ ആരംഭിക്കും. ഫ്രാന്‍സ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ സര്‍വകലാശാലകളുമായും കേരളത്തില്‍ കണ്ണൂര്‍ സര്‍വകലാശാലയുമായും ചേര്‍ന്നാണ് പ്രോഗ്രാമുകള്‍ തുടങ്ങുന്നത്. ഓസ്ട്രേലിയയിലെ ജെയിംസ് കുക്ക് സര്‍വകലാശാല, ഡീക്കിന്‍ സര്‍വകലാശാല, ഫ്രാന്‍സിലെ ലൊറെയ്ന് സര്‍വകലാശാല, സൗത്ത് ബ്രിട്ടണി സര്‍വകലാശാല എന്നിവയുമായി ചേര്‍ന്ന് പി.എച്ച്.ഡി. പ്രോഗ്രാമുകളും കണ്ണൂര്‍ സര്‍വകലാശാലയുമായി ചേര്‍ന്ന് പി.ജി. പ്രോഗ്രാമും ആരംഭിക്കും.
ഉടന്‍ ഇതുസംബന്ധിച്ച് ധാരണാപത്രങ്ങള്‍ ഒപ്പിടുമെന്ന് വൈസ് ചാന്‍സലര്‍ ഡോ.സാബു തോമസും പ്രോ- വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാറും പറഞ്ഞു.
Read More in Education
Related Stories
അംഗൻവാടികളുടെ വികസനത്തിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി - 'ചായം'
3 years, 9 months Ago
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി
3 years, 10 months Ago
ഐ.എച്ച്.ആര്.ഡി കോളേജുകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
3 years, 6 months Ago
പണ്ഡിറ്റ് കറുപ്പൻ - ചരമദിനം മാർച്ച് 23
4 years Ago
ബാങ്കുകൾ - ഇടപാടുകൾ
3 years, 3 months Ago
Comments