നാട്ടറിവ് : വീട്ടുവളപ്പിലെ ഔഷധ സസ്യങ്ങൾ

3 years, 3 months Ago | 510 Views
ഗ്രാമ്പു
ശാസ്ത്രനാമം: Syzgium aromaticum
ഗ്രാമ്പുവിന്റെ ഇല, മൊട്ട് , തൊലി, വേര് എന്നിവയെല്ലാം ഔഷധഗുണമുള്ളവയാണ്. ഗ്രാമ്പുവിന്റെ ഉണങ്ങിയ മൊട്ടിൽനിന്നു എടുക്കുന്ന 'ഗ്രാമ്പു തൈലം' വളരെ ഔഷധഗുണമുള്ളതാണ്. ഒരു ടീസ് പൂൺ ഗ്രാമ്പുവിൽ മാംഗനീസ്, ഫൈബർ , വിറ്റാമിൻ സി, കെ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. മാംഗനീസ് തലച്ചോറിന്റെ പ്രവർത്തനം വർധിപ്പിക്കുകയും എല്ലുകൾ പുനർനിർമിക്കാൻ സഹായിക്കുകയും ചെയ്യും. വിറ്റാമിന് സി, കെ എന്നിവ പ്രതിരോധശേഷി വർധിപ്പിക്കുകയും രക്തം കട്ടപിടിക്കുന്നതു തടയുകയും ചെയ്യുന്നു. അസ്ഥികളുടെ ആരോഗ്യത്തിനും വിറ്റാമിന് കെ പ്രധാനമാണ്. ഗ്രാമ്പുവിൽ അടങ്ങിയിരിക്കുന്ന 'യൂജെനോൾ' പ്രകൃതിദത്ത ആന്റിസെപ്റ്റിക് ആയി പ്രവർത്തിക്കുകയും പല്ലുവേദന ശമിപ്പിക്കുവാൻ സഹായിക്കുകയും ചെയ്യും.
● ഗ്രാമ്പു തൈലം പഞ്ഞിയിൽ മുക്കി വേദനയുള്ള പല്ലിന്റെ ഭാഗത്ത് മോണയിൽ തട്ടാതെ വെക്കുകയോ ഗ്രാമ്പു കടിച്ചു പിടിക്കുകയോ ചെയ്താൽ വേദന ശമിക്കും.
● വെള്ളത്തിൽ കുറച്ചു ഗ്രാമ്പുവും ഉപ്പും ചേർത്ത് തിളപ്പിക്കുക. ഈ വെള്ളത്തിൽ ചെറുചൂടോടെ ദിവസം മൂന്ന് നേരം വായ് കഴുകിയാൽ വായ് നാറ്റത്തിന് നല്ലൊരു പ്രതിവിധിയാണ്.
● ഗ്രാമ്പു അരച്ച് പുരട്ടിയാൽ സന്ധി വേദന കുറയും.
● അരഗ്രാം ഗ്രാമ്പു പൊടി തേനിൽ ചേർത്ത് ദിവസേന രണ്ടുനേരം കഴിച്ചാൽ ചുമ പനി എന്നിവ ശമിക്കും.
ഊളൻതകര
ശാസ്ത്രനാമം : Cassia occidentails
ഊളൻ തകരയെ വട്ടത്തക്കര എന്നും വിളിക്കും. ശ്വാസകോശരോഗങ്ങൾക്കും വയറുവേദനക്കും മലബന്ധത്തിനും ഉത്തമ ഔഷധമാണ് തകര. വിരകൾക്കുള്ള അലോപ്പതി മരുന്നുകളിൽ ഇതിന്റെ വിത്ത് ഉപയോഗിക്കുണ്ട്. കരളിന്റെയും, കണ്ണിനെയും ത്വക്കിനെയും സംരക്ഷിക്കുവാനും തലവേദന, രക്തദിമർദം, വിട്ടുമാറാത്ത ചൊറി എന്നിവയ്ക്കും ഉത്തമ ഔഷധമാണ്. വേര്, വിത്ത്, ഇല എന്നിവ ആയുർവേദത്തിൽ മരുന്നിനു ഉപയോഗിക്കുണ്ട്.
● തകരയിലയുടെ നീര് തേനിൽ ചേർത്ത് കഴിക്കുന്നത് ശ്വാസകോശരോഗങ്ങൾക്കു ഫലപ്രദമാണ്.
● തകരയില ഉണക്കി പൊടിച്ചു കഴിക്കുന്നത് വയറു വേദനയ്ക്ക് നല്ലതാണ്. പാമ്പു കടിയേറ്റാൽ വിഷം ശമിപ്പിക്കാൻ തകരയുടെ വേര് അരച്ച് പുരട്ടാറുണ്ട്. മലബന്ധത്തിന് തകരയില കഷായം കഴിക്കുന്നത് രോഗ ശമനമുണ്ടാക്കും.
● ദുർഗന്ധം വമിക്കുന്ന വൃണങ്ങൾ ശമിപ്പിക്കാൻ തകരയില ആവണക്കെണ്ണയിൽ അരച്ച് പുരട്ടാറുണ്ട്.
Read More in Health
Related Stories
പ്രമേഹരോഗികള്‍ക്ക് പേടി കൂടാതെ കഴിക്കാന്‍ സാധിക്കുന്ന പഴങ്ങള്‍
3 years, 8 months Ago
ഇ-സഞ്ജീവനി ടെലി മെഡിക്കൽ പ്ലാറ്റ്ഫോം
4 years Ago
ആസ്ത്മ
1 year, 11 months Ago
കറ്റാര്‍ വാഴയുടെ ആരും അറിയാത്ത ചില ഗുണങ്ങള്‍
2 years, 9 months Ago
ഒമിക്രോണ്‍ ബാധിച്ചവരില്‍ ഡെല്‍റ്റ വകഭേദം പിടിപെടാന്‍ സാധ്യത കുറവെന്ന് ഐ സി എം ആര്.
3 years, 2 months Ago
ഒമിഷുവര്‍: ഇന്ത്യയുടെ സ്വന്തം ഒമിക്രോണ്‍ ആർ.ടി.പി.സി.ആർ. ടെസ്റ്റിങ് കിറ്റ്
3 years, 3 months Ago
Comments