Tuesday, March 31, 2026 Thiruvananthapuram

ഫോബ്‌സ് പട്ടികയില്‍ ഇടം നേടി മലയാളികളുടെ സ്റ്റാര്‍ട്ടപ്പായ 'എന്‍ട്രി'

banner

4 years, 7 months Ago | 713 Views

ഏഷ്യയില്‍ നിന്നും മികച്ച നൂറ് സ്റ്റാര്‍ട്ടപ്പുകളുടെ ഫോബ്‌സ് തയ്യാറാക്കിയ പട്ടികയില്‍ ഇടം നേടി മലയാളികളുടെ സ്റ്റാര്‍ട്ടപ്പായ എന്‍ട്രി. എഡ്‌ടെക് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആപ്പാണ് എന്‍ട്രി. ഭാവിയില്‍ വന്‍ വളര്‍ച്ച സാധ്യതയുള്ള സ്റ്റാര്‍ട്ടപ്പുകളെയാണ് ഫോബ്‌സ് പട്ടികയില്‍ പരിഗണിക്കുന്നത്. എഡ്‌ടെക് രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന എന്‍ട്രിക്ക് ഇതിനകം തന്നെ 50 ലക്ഷത്തോളം ഉപയോക്താക്കള്‍ ഉണ്ട്.  മാതൃഭാഷയില്‍ വിവിധ കോഴ്‌സുകള്‍ ആവശ്യക്കാര്‍ക്ക് പഠിക്കാം എന്നതാണ് എന്‍ട്രിയുടെ പ്രത്യേകത.

2017ല്‍ കാസര്‍ഗോഡ് സ്വദേശിയായ മുഹമ്മദ് ഹിസാമുദ്ദീനും, തൃശൂര്‍ സ്വദേശിയായ രാഹുല്‍ രമേഷും ചേര്‍ന്നാണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചത്.  പതിനെട്ട് മുതല്‍ 35 വയസുവരെയുള്ളവരെ ഉദ്ദേശിച്ചാണ് ഈ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.



Read More in Technology

Comments

Related Stories