യാത്രയില്‍ ബോറടിക്കാതിരിക്കാന്‍ നെറ്റ്ഫ്ലിക്സ്
.jpg)
3 years, 8 months Ago | 331 Views
നമ്മള്‍ യാത്ര ചെയ്യുമ്പോള്‍, മിക്കവാറും നേരിടുന്ന ബുദ്ധിമുട്ടാണ് ഇന്റര്‍നെറ്റിന്റെ വേഗത കുറവ്. വീട്ടിലുള്ളതുപോലെ അതിവേഗ ബ്രോഡ്ബാന്റ് കണക്ഷന്‍ യാത്ര ചെയ്യുന്ന അവസരത്തില്‍ ലഭിച്ചെന്നുവരില്ല. യാത്രയ്ക്കിടയില്‍ മിന്നി നില്‍ക്കുന്ന 4ജി കണക്ഷനെ വിശ്വസിക്കാനും പറ്റില്ല. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ക്ക് ഒരു ചെറിയ പരിഹാരം നെറ്റ്ഫ്ലിക്‌സില്‍ ഉണ്ടെങ്കിലോ? അതായത്, യാത്ര ചെയ്യുമ്പോള്‍ സിനിമകളും ടിവി ഷോകളും തടസ്സങ്ങളില്ലാതെ സുഗമമായി കാണാനുള്ള സംവിധാനം നെറ്റ്ഫ്ലിക്‌സില്‍ ഉണ്ട്.
നിങ്ങളുടെ ആന്‍ഡ്രോയ്ഡ്, അല്ലെങ്കില്‍ ആപ്പിള്‍ ഐഫോണ്‍, ഐപാഡ് തുടങ്ങിയവയിലുള്ള നെറ്റ്ഫ്ലിക്‌സ് ആപ്പ് ഉപയോഗിച്ച് സിനിമയും ടിവി പരിപാടികളും സേവ് ചെയ്ത് സൂക്ഷിക്കാന്‍ കഴിയും. അടുത്ത തവണ സേവ് ചെയ്ത് സൂക്ഷിച്ചിരിക്കുന്ന വീഡിയോ കാണുന്നതിന് നിങ്ങള്‍ക്ക് പ്രവര്‍ത്തന സജ്ജമായ ഇന്റര്‍നെറ്റ് കണക്ഷന്‍ വേണമെന്ന് നിര്‍ബന്ധമില്ല. നിങ്ങളുടെ പ്രിയപ്പെട്ട പരിപാടികളും സിനിമകളും എങ്ങനെയാണ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കേണ്ടത് എങ്ങനെയെന്ന് താഴെ വായിക്കാം.
സ്‌റ്റെപ്പ് 1: നിങ്ങളുടെ സ്മാര്‍ട്ട് ഫോണിലോ ലാപ്പ്‌ടോപ്പിലോ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന നെറ്റ്ഫ്ലിക്‌സ് ആപ്പ് തുറക്കുക. നിങ്ങളുടെ പേഴ്‌സണല്‍ കംപ്യൂട്ടറിലാണ് എങ്കില്‍ മൈക്രോസോഫ്റ്റ് സ്റ്റോറില്‍ നിന്നോ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ നിങ്ങള്‍ക്ക് നെറ്റ്ഫ്‌ലിക്‌സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഇതില്‍ ഓര്‍ത്തിരിക്കേണ്ട കാര്യം എന്തെന്നാല്‍, നെറ്റ്ഫ്ലിക്‌സ് ആപ്പ് വെബ് ബ്രൗസറുകളില്‍ നിന്ന് നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കില്ല എന്നതാണ്. അതിനാല്‍ പ്ലേസ്റ്റോര്‍ പോലെയുള്ള ആപ്പുകള്‍ തന്നെ ഉപയോഗിക്കുക.
സ്‌റ്റെപ്പ് 2: നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ടിവി ഷോ അല്ലെങ്കില്‍ സിനിമയുടെ പേജിലേക്ക് പോവുക. നിങ്ങള്‍ക്ക് സെര്‍ച്ച് ഒപ്ഷന്‍ ഉപയോഗിച്ചോ അല്ലെങ്കില്‍ നിങ്ങളുടെ വാച്ച്‌ലിസ്റ്റില്‍ നിന്നോ ഇത് തിരഞ്ഞെടുക്കാവുന്നതുമാണ്.
സ്‌റ്റെപ്പ് 3: പ്ലേ ബട്ടണ് താഴെയായി, ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഉള്ള ഒരു ഓപ്ഷന്‍ നിങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിക്കും. ഡൗണ്‍ലോഡ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
സ്‌റ്റെപ്പ് 4: ഡൗണ്‍ലോഡ് ബട്ടന്റെ സ്ഥാനത്ത് നിങ്ങള്‍ക്ക് ഒരു ഇന്‍ഡിക്കേറ്റര്‍ കാണാന്‍ സാധിക്കും. കൂടാതെ, നിങ്ങള്‍ക്ക് ഒരു പരിപാടി മുഴുവനായും ഡൌണ്‍ലോഡ് ചെയ്യണ്ട, പകരം കുറച്ച് എപ്പിസോഡുകള് മാത്രം മതി എന്നുണ്ടങ്കില്‍, എപ്പിസോഡ് ബട്ടണുകളുടെ വലത് വശത്തുള്ള ഡൗണ്‍ലോഡ് ബട്ടനില്‍ ക്ലിക്ക് ചെയ്യാവുന്നതാണ്. നിങ്ങളുടെ ഇന്റര്‍നെറ്റ് കണക്ഷന്റെ വേഗത അനുസരിച്ച് നിങ്ങള്‍ തിരഞ്ഞെടുത്ത എപ്പിസോഡ് ഡൗണ്‍ലോഡ് ആകും.
സ്‌റ്റെപ്പ് 5: നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത ഫയലുകള്‍ ഡൗണ്‍ലോഡ് മെനുവില്‍ നിന്ന് കണ്ടെത്താന്‍ സാധിക്കും. ആപ്പ് സെറ്റിങ്ങില്‍ നിന്ന് നിങ്ങള്‍ക്ക് വീഡിയോയുടെ ക്വാളിറ്റി മാറ്റം വരുത്തുന്നതിനോ തിരഞ്ഞെടുക്കുന്നതിനോ സാധിക്കുന്നതാണ്.
സ്മാര്‍ട്ട്‌ഫോണുകളില്‍, നിങ്ങള്‍ക്ക് മെമ്മറി കാര്‍ഡുകള്‍ ഉണ്ട് എങ്കില്‍ ഡൗണ്‍ലോഡ് ചെയ്ത ഫയലുകള്‍ ആപ്പ് സെറ്റിങ്ങിന്റെ സഹായത്തോടെ അതിലേക്ക് മാറ്റാനും സാധിക്കും. നിങ്ങള്‍ വൈഫൈ കണക്ഷനാണ് ഉപയോഗിക്കുന്നതെങ്കില്‍ ആപ്പ് സെറ്റിങ്ങില്‍ നിന്നും സ്മാര്‍ട്ട് ഡൗണ്‍ലോഡ് ഓപ്ഷനുകളും ഉപയോഗിക്കാന്‍ സാധിക്കും. ഇതുവഴി, നിങ്ങള്‍ നേരത്തെ ഡൗണ്‍ലോഡ് ചെയ്ത എപ്പിസോഡിന്റെ അടുത്ത എപ്പിസോഡ് സ്വയമേ ഡൗണ്‍ലോഡ് ചെയ്യാന്‍ സഹായിക്കും. കൂടാതെ, നിങ്ങളുടേത് ഒന്നില്‍ കൂടുതല്‍ ആളുകള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന നെറ്റ്ഫ്‌ലിക്‌സ് അക്കൗണ്ട് ആണ് എങ്കില്‍, ഇത് സേവ് ചെയ്യാന്‍ ലൊക്കേഷന്‍ തിരഞ്ഞെടുക്കാനും സാധിക്കും.
Read More in Technology
Related Stories
വൈപ്പ് 24 മൊബൈല്‍ ആപ്പുമായി യുവാക്കള്‍
2 years, 11 months Ago
ജനിതക വിശകലനത്തിലൂടെ രോഗനിര്‍ണയം: നൂതന സാങ്കേതികവിദ്യയുമായി സ്റ്റാര്‍ട്ടപ് കമ്പനി
3 years, 6 months Ago
പെഗാസസ് എന്ത്?
3 years, 9 months Ago
സ്മാര്‍ട്ഫോണ്‍ ക്യാമറ ഉപയോഗിച്ച് കോവിഡ് ടെസ്റ്റ് നടത്താം കണ്ടുപിടിത്തവുമായി ഗവേഷകര്‍
3 years, 2 months Ago
Comments