ഇന്‍സാറ്റ്-4 ബി ഐഎസ്ആര്‍ഓ വിജയകരമായി ഡീ കമ്മീഷന് ചെയ്തു.

3 years, 2 months Ago | 265 Views
വിവര വിനിമയ ഉപഗ്രഹമായ ഇന്‍സാറ്റ്-4 ബി ഐഎസ്ആര്‍ഓ വിജയകരമായി ഡീ കമ്മീഷന് ചെയ്തു. ജനുവരി 24 നാണ് ഉപഗ്രഹം ഡീ കമ്മീഷന് ചെയ്തത്.
ഐക്യരാഷ്ട്ര സഭയുടെയും ഇന്റര്‍ ഏജന്‍സി സ്പേസ് ഡെബ്രിസ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടേയും മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇത് നടപ്പാക്കിയതെന്ന് ഐഎസ്ആര്‍ഒ പ്രസ്താവനയില്‍ വ്യക്തമാക്കി.
പോസ്റ്റ് മിഷന് ഡിസ്പോസലിന് വിധേയമാകുന്ന ഇന്ത്യയുടെ 21-ാമത് ജിയോ സ്റ്റേഷനറി (GEO) ഉപഗ്രഹമാണ് ഇന്‍സാറ്റ് -4ബി.
പ്രവര്‍ത്തന രഹിതമായ ഉപഗ്രഹങ്ങളെ ബിഹരാകാശ അവശിഷ്ടമാക്കി മാറ്റാതെ ഭ്രമണ പഥത്തില്‍ നിന്ന് നീക്കം ചെയ്യുന്ന പ്രക്രിയ പദ്ധതിയനുസരിച്ച് നടന്നു. ബഹിരാകാശ ഉദ്യമങ്ങള്‍ക്ക് സുസ്ഥിരത ഉറപ്പുവരുത്താന്‍ വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്.
2007 ലാണ് 3025 കിലോഗ്രാം ഭാരമുള്ള ഇന്‍സാറ്റ് 4ബി വിക്ഷേപിച്ചത്.ഏരിയന്‍സ്പേസിന്റെ ഏരിയന്‍ 5 റോക്കറ്റിലായിരുന്നു വിക്ഷേപണം. 12 വര്‍ഷത്തെ ഉദ്യമമാണ് ഉപഗ്രഹത്തിന് ഉണ്ടായിരുന്നത്. 14 വര്‍ഷം ഭ്രമണ പഥത്തില്‍ തുടര്‍ന്ന ഇന്‍സാറ്റ്-4ബിയിലെ സി ബാന്‍ഡ് (C band) കു ബാന്‍ഡ് (Ku band) ഫ്രീക്വന്‍സികള്‍ മറ്റ് ജി സാറ്റുകളിലേക്ക് മാറ്റിയതിന് ശേഷമാണ് ഡീകമ്മീഷന്‍ പ്രക്രിയ ആരംഭിച്ചത്.
ബഹിരാകാശ അവശിഷ്ടങ്ങള്‍ ലഘൂകരിക്കാനുള്ള ഐഎഡിസിയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് ബഹിരാകാശ വസ്തുക്കളുടെ കാലാവധി കഴിയുമ്പോള്‍ അവയെ നൂറ് വര്‍ഷത്തിനുള്ളില്‍ തിരികെയെത്താത്ത വിധത്തില്‍ ജിയോ ബെല്‍റ്റിന് (GEO belt) മുകളിലേക്ക് ഏകദേശം വൃത്താകൃതിയിലുള്ള ഭ്രമണ പഥത്തിലേക്ക് ഉയര്‍ത്തണം. അതിന് വേണ്ടി കുറഞ്ഞത് 273 കിലോമീറ്റര്‍ ദൂരത്തേക്ക് കൃത്രിമോപഗ്രഹം ഉയര്‍ത്തണം. 2022 ജനുവരി 17 മുതല്‍ 23 വരെ 11 തവണയായി നടത്തിയ ഭ്രമണ പഥ ക്രമീകരണങ്ങളിലൂടെയാണ് ഇന്‍സാറ്റ് 4ബി 273 കിമീ ദൂരത്തേക്ക് ഉയര്‍ത്തിയത്.
കാലാവധി കഴിയുമ്പോള്‍ പുതിയ ഉപഗ്രഹങ്ങള്‍ക്കും മറ്റ് ഉപഗ്രഹങ്ങള്‍ക്കും പ്രയാസം സൃഷ്ടിക്കാത്ത വിധത്തില്‍ ഭ്രമണപഥത്തിൽ നിന്ന് മാറ്റുന്നതിന് വേണ്ടിയുള്ള സംവിധാനങ്ങളും ഇന്‍സാറ്റ് 4ബിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
Read More in India
Related Stories
ട്രാൻസ്ജെൻഡർ നാടോടി നർത്തകി മഞ്ജമ്മ ജോഗതിക്ക് പത്മശ്രീ പുരസ്കാരം
3 years, 5 months Ago
ഇന്ത്യയില്‍ ആദ്യമായി 'ആഗോള പഠനനഗരം' പദവിയിലേക്ക് കേരളത്തിലെ രണ്ട് നഗരങ്ങള്‍
3 years, 4 months Ago
പ്ലാസ്റ്റിക് മാലിന്യ നിർമാർജനം ഉത്പാദകർക്ക് കൂടുതൽ ഉത്തരവാദിത്വം
3 years, 1 month Ago
'മിഥില മഖാന'യ്ക്ക് ഭൗമസൂചികാ പദവി നല്കി കേന്ദ്രസര്‍ക്കാര്‍
2 years, 7 months Ago
13 നഗരങ്ങളില്‍ 5ജി സേവനം ഉടനെ ആരംഭിക്കും
3 years, 3 months Ago
വരുന്നു ഡിജിറ്റല്‍ റുപ്പീ
3 years, 2 months Ago
ഉപഗ്രഹ ഇന്റര്‍നെറ്റ്. വണ്‍വെബ്ബ് ഉപഗ്രഹ വിക്ഷേപണത്തിന് ഇനി ഐഎസ്ആര്‍ഒ സഹായിക്കും.
2 years, 11 months Ago
Comments