Friday, April 18, 2025 Thiruvananthapuram

അകറ്റി നിർത്താം ആസ്മയെ

banner

2 years, 11 months Ago | 249 Views

ആസ്മ ലോകമെങ്ങും വർധിച്ചു വരികയാണ്. അന്തരീക്ഷ മലിനീകരണം, ജീവിതശൈലിയിലെ മാറ്റങ്ങൾ, കാലാവസ്ഥ വ്യതിയാനങ്ങൾ എന്നിവയെല്ലാം ഇതിനു കാരണമാകുന്നു. ആസ്മ രോഗിക്കു ശ്വാസംമുട്ടലില്ലാതെ സാധാരണ ജീവിതം നയിക്കാൻ ചികിത്സയിലൂടെ സാധിക്കും. ആസ്മ നിയന്ത്രണത്തിന് ഏറ്റവും ഫലപ്രദവും സുരക്ഷിതവുമായ രീതിയാണ് ഇൻഹേലർ ചികിത്സ. എന്നാൽ പലർക്കും ഈ ചികിത്സയെക്കുറിച്ചു തെറ്റിദ്ധാരണകളുണ്ടെന്നതാണു വാസ്തവം.

ഗുളികകളിൽ ഉള്ളതിന്റെ നൂറിലൊരംശം മരുന്നു മാത്രമേ ഇൻഹേലറുകളിൽ ഉണ്ടാകൂ. എന്നാൽ ഇതു മനസ്സിലാക്കാതെ പലരും  ഇൻഹേലർ ഉപയോഗത്തെ എതിർക്കുന്നു. ഇൻഹേലറുകളിലെ മരുന്നു നേരിട്ട് ശ്വാസകോശത്തിൽ മാത്രമാണ് എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. ഡോക്ടറുടെ നിർദേശാനുസരണം മാത്രമേ മരുന്നുകൾ ഉപയോഗിക്കാവൂ. ഇൻഹേലറുകളുടെ ഉപയോഗം സംബന്ധിച്ചു പരിശീലനവും വേണം.

ആസ്മ മരണങ്ങൾ ഒഴിവാക്കാവുന്നതാണ്. ശരിയായ സമയത്തു ശരിയായ രീതിയിൽ ചികിത്സ ലഭിച്ചാൽ ആസ്മ ആരോഗ്യത്തെയോ ആയുർദൈർഘ്യത്തെയോ ബാധിക്കില്ല. സാധാരണ ജീവിതം നയിക്കുന്നതിന് ആസ്മ ഒരു തടസ്സമേയല്ല.

ഇവ ശ്രദ്ധിക്കാം

പൊടിപടലങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കുക. മാസ്ക് ധരിക്കുക.

പെർഫ്യൂമുകൾ,  ചന്ദനത്തിരി, കൊതുകുതിരി, ടാൽക്കം പൗഡർ തുടങ്ങിയവയുടെ ഉപയോഗം ഒഴിവാക്കുക.

കിടപ്പുമുറി പൊടിവിമുക്തമായി സൂക്ഷിക്കുക. ∙വളർത്തു മൃഗങ്ങളുമായി അടുത്തിടപഴകുമ്പോൾ ശ്രദ്ധിക്കുക.

പുകവലിയും പുകവലിക്കാരുടെ സാമിപ്യവും ഒഴിവാക്കുക. ∙മറ്റു രോഗങ്ങൾക്കു ചികിത്സ തേടുമ്പോൾ ആസ്മയുള്ള കാര്യം പറയണം.

ചില മരുന്നുകൾ ആസ്മ കൂട്ടാൻ കാരണമാകും.

അമിത വണ്ണവും വ്യായാമമില്ലായ്മയും ആസ്മ കൂട്ടും.

രോഗ ലക്ഷണങ്ങൾ ഇല്ലാതാകുമ്പോൾ അസുഖം മാറിയെന്നു കരുതി മരുന്നുകൾ നിർത്തരുത്.



Read More in Health

Comments