അണുനശീകരണത്തിന് അള്‍ട്രവയലറ്റ് യന്ത്രവുമായി പൊലീസ് ഓഫിസര്‍
.jpg)
3 years, 8 months Ago | 436 Views
അണുനശീകരണത്തിന് അള്‍ട്ര വയലറ്റ് യന്ത്രം വികസിപ്പിച്ച് സിവില്‍ പൊലീസ് ഓഫിസര്‍ എസ്. വിവേക്. രാസരീതികളുപയോഗിച്ച് അണുനശീകരണം സാധ്യമാകാത്ത ലബോറട്ടറികള്‍, ഓഫിസുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ കുറഞ്ഞ സമയത്തിനുള്ളില്‍ യന്ത്രമുപയോഗിച്ച് ശുദ്ധീകരിക്കാം.
പൊതുവിപണിയില്‍ 50,000 മുതല്‍ 2.40 ലക്ഷം രൂപവരെ വിലവരുന്ന യന്ത്രം 10,000 മുതല്‍ മുടക്കിലാണ് നിര്‍മിച്ചത്. ഒരെണ്ണം എറണാകുളം ബോംബ് സ്ക്വാഡ് സ്പെഷല്‍ ബ്രാഞ്ച് ഓഫിസിന് കൈമാറി. പ്രവര്‍ത്തനം ആരംഭിച്ച് 20 സെക്കന്ഡിനുശേഷമേ യന്ത്രം വികിരണങ്ങള്‍ പ്രസരിപ്പിക്കൂ. അള്‍ട്ര വയലറ്റ് വികിരണങ്ങള്‍ മനുഷ്യന് ഹാനികരമാണെന്നതിനാല്‍ ആരെങ്കിലും അണുനശീകരണ മേഖലയിലേക്ക് പ്രവേശിച്ചാല്‍ തനിയേ പ്രവര്‍ത്തനം നിര്‍ത്തുന്ന മോഷന്‍ സെന്‍സറുകളും ഘടിപ്പിച്ചിട്ടുണ്ട്.
യന്ത്രത്തിെന്റ കാര്യക്ഷമത തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ പരീക്ഷിച്ചു വിജയിച്ചതായി വിവേക് പറയുന്നു. എരൂര്‍ ആസ്ഥാനമായ എറണാകുളം റേഞ്ച് സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച് ബോംബ് സ്ക്വാഡില്‍ അംഗമാണ് ആലപ്പുഴ തുറവൂര്‍ സ്വദേശിയായ വിവേക്. പൊലീസ് സേനക്കുവേണ്ടി വിവേക് വികസിപ്പിച്ച നൂതന നിയന്ത്രിത സ്ഫോടന സംവിധാനം സാങ്കേതികാനുമതിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന് അനുമതി ലഭിക്കുന്നതോടെ ഡിറ്റണേറ്ററുകള്‍ക്ക് ആവശ്യമായ വൈദ്യുതി ലഭ്യമാക്കാന്‍ രണ്ടാള് ചേര്‍ന്ന് ബാറ്ററി ചുമക്കുന്ന രീതി പഴങ്കഥയാകും. പോക്കറ്റില്‍ സൂക്ഷിക്കാന്‍ സാധിക്കുന്നതാണ് വിവേക് വികസിപ്പിച്ച സ്ഫോടനയന്ത്രം. ഓട്ടോമാറ്റിക് സാനിറ്റൈസര്‍ യന്ത്രങ്ങള്‍ വിവിധ പോലീസ് ഓഫിസുകളിലേക്ക് ഇദ്ദേഹം നിര്‍മിച്ചുനല്‍കിയിട്ടുണ്ട്.
Read More in Technology
Related Stories
പ്രളയ്’ മിസൈൽ പരീക്ഷണം വിജയം
3 years, 3 months Ago
വരുന്നൂ ഭക്ഷണത്തിന്റെ രുചി നോക്കാനും റോബോട്ട്
2 years, 11 months Ago
യാത്രയില്‍ ബോറടിക്കാതിരിക്കാന്‍ നെറ്റ്ഫ്ലിക്സ്
3 years, 8 months Ago
ജിമെയിലിന് 'സേവ് ടു ഫോട്ടോസ്' ബട്ടണ്‍ ഫീച്ചര്‍ നല്കി ഗൂഗിള്‍
3 years, 10 months Ago
ആമസോണിലെ ഷൂസുകള്‍ വാങ്ങുംമുന്‍പേ ഇട്ടുനോക്കാം; വെര്‍ച്വലായി
2 years, 10 months Ago
Comments