Thursday, July 31, 2025 Thiruvananthapuram

50 പൈസ മുടക്കിയാൽ 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് വാഗ്ദാനം ചെയ്ത് ഇന്ത്യൻ റെയിൽവേ

banner

3 years Ago | 274 Views

ഓൺലൈനായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ വെറും 50 പൈസ മുടക്കി 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് വാഗ്ദാനം ചെയ്ത് ഇന്ത്യൻ റെയിൽവേ. ട്രെയിൻ അപകടം വഴിയുണ്ടാകുന്ന മരണം, പൂർണമായ അംഗവൈകല്യം, ഭാഗികമായ അംഗവൈകല്യം, ആശുപത്രി ചെലവ് തുടങ്ങിയവയ്ക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. പരമാവധി ലഭിക്കുന്ന തുക 10 ലക്ഷമാണ്.

ട്രെയിൻ അപകടത്തിൽ പെട്ടാൽ മരണമോ പൂർണമായ അംഗവൈകല്യമോ സംഭവിച്ചാൽ 10 ലക്ഷം രൂപ ലഭിക്കും. ഭാഗികമായ അംഗവൈകല്യം സംഭവിച്ചാൽ 7 . 5 ലക്ഷം വരെയും ആശുപത്രി ചെലവുകൾക്കായി 2 ലക്ഷം രൂപയും ലഭിക്കും. മൃതദേഹം കൊണ്ട് പോകുന്നതിനായി 10,000 രൂപയും ഇൻഷുറൻസ് ലഭിക്കും. യാത്രക്കിടെ ട്രെയിൻ പാതിയിൽ റദ്ദാക്കിയാൽ റെയിൽവേ ഒരുക്കുന്ന ബദൽ യാത്രാസൗകര്യങ്ങൾക്കും ഇൻഷുറൻസ് ലഭ്യമാക്കും.

തീവണ്ടി പാളം തെറ്റുക, കലാപം, മറ്റ് യാത്രക്കാരുടെ ആക്രമണം തുടങ്ങിയവയിലൂടെയുണ്ടാകുന്ന നഷ്ടങ്ങൾ ഇൻഷുറൻസ് നികത്തും. എന്നാൽ അപകടകരമാംവിധം യാത്ര ചെയ്താൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല. ഇത്തരത്തിൽ സംഭവിക്കുന്ന അപകടങ്ങൾ വഴിയുണ്ടാകുന്ന നഷ്ടവും റയിൽവേ നികത്തില്ല.



Read More in India

Comments

Related Stories