Saturday, April 19, 2025 Thiruvananthapuram

ഇരുന്ന് ജോലി ചെയ്യുന്നവര്‍ ആരോഗ്യ കാര്യത്തില്‍ എന്തെല്ലാം ശ്രദ്ധിക്കണം?

banner

2 years, 9 months Ago | 283 Views

ദീര്‍ഘനേരം കമ്പ്യൂട്ടറിന് മുന്നിലിരുന്ന് ജോലി ചെയ്യുന്നവരെ ഭാവിയില്‍ നിരവധി ആരോഗ്യപ്രശ്നങ്ങള്‍  കാത്തിരിക്കുന്നുണ്ട്.

കടുത്ത ക്ഷീണം, പ്രമേഹം, ഉത്കണ്ഠ (Anxiety), ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയെല്ലാം ഇത്തരക്കാര്‍ക്ക് വരാന്‍ സാധ്യതയുണ്ട്. ചൈനീസ് അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സ് നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത് ദിവസവും എട്ട് മണിക്കൂറിലധികം ഇരുന്ന് ജോലി ചെയ്യുന്ന ആളുകള്‍ക്ക് ഹൃദയാഘാതമോ, സ്ട്രോക്കോ (Stroke) ഉണ്ടാവാന്‍ 20 ശതമാനം വരെ സാധ്യത കൂടുതലാണെന്നാണ്. ഇരുന്ന് കൊണ്ടുള്ള ജോലിയുടെ സമയം കൂടുന്നതിനനുസരിച്ച്‌ ഹൃദയാരോഗ്യത്തിന് വലിയ ഭീഷണിയാവുമെന്ന് പഠനം മുന്നറിയിപ്പ് നല്‍കുന്നു.

"നിങ്ങള്‍ ഇരുന്ന് കൊണ്ട് ജോലി ചെയ്യുന്ന ഒരാളാണെങ്കില്‍, എത്ര സമയം ഇരിക്കുന്നുവോ അതിന് പരിഹാരമാവുന്ന തരത്തില്‍ മറ്റ് സമയങ്ങളില്‍ വ്യായാമം ചെയ്യാന്‍ ശ്രദ്ധിക്കുക," സ്ട്രെച്ചിംഗിന് വ്യായാമത്തില്‍ വലിയ പങ്കുണ്ടെന്ന് പലരും മനസ്സിലാക്കുന്നില്ല, കൃത്യമായി ശരീരം സ്ട്രെച്ച്‌ ചെയ്യുന്നത് ഒരുപരിധി വരെ ശരീരത്തിന് ഗുണം ചെയ്യും. ശരീരത്തിലുടനീളമുള്ള പേശികളുടെ പിരിമുറുക്കം ഇല്ലാതാക്കാന്‍ ഇത് സഹായിക്കും.

നന്നായി വ്യായാമം ചെയ്യുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതോടൊപ്പം ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് ഇരുന്ന് ജോലി ചെയ്യുന്നതിന്റെ  വലിയ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സാധിക്കും.

ശരീരം സ്ട്രെച്ച്‌ ചെയ്യുമ്ബോള്‍ നിങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ താഴെ പറയുന്നവയാണ്:

കഴുത്തില്‍ നിന്ന് തുടങ്ങുക. കഴുത്ത് റൊട്ടേറ്റ് ചെയ്യുകയാണ് ആദ്യം വേണ്ടത്. കമ്പ്യൂട്ടറില്‍ നോക്കി ജോലി ചെയ്യുമ്പോൾ കഴുത്ത് പലപ്പോഴും ഒരേ അവസ്ഥയിലായിരിക്കും. എന്നാല്‍ കഴുത്ത് റൊട്ടേറ്റ് ചെയ്ത് തുടങ്ങുമ്പോള്‍ ഇത് മാറും. കഴുത്തിലെ പിരിമുറുക്കത്തിന് അയവുണ്ടാവും.

 ഇതിന് ശേഷം തോള്‍ റൊട്ടേറ്റ് ചെയ്യുകയും തോള്‍ വെട്ടിക്കുകയും ചെയ്യുക.

 പിന്നീട് നിങ്ങളുടെ കൈത്തണ്ടകള്‍ സാവധാനത്തിലും വളരെ ശാന്തമായും, ഘടികാരദിശയിലും, തുടര്‍ന്ന് എതിര്‍ ഘടികാരദിശയിലും തിരിക്കുക. ഇതിന് ശേഷം മറ്റേ കൈ ഉപയോഗിച്ച്‌ കൈത്തണ്ട നീട്ടാന്‍ ശ്രമിക്കുക. കുറച്ച്‌ സമയം അങ്ങനെ പിടിക്കുക. ജോലി ചെയ്യുന്ന സമയത്ത് നിങ്ങളുടെ കൈകളില്‍ ഉണ്ടാക്കുന്ന സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഇത് സഹായിക്കും.

അടുത്ത ഘട്ടത്തില്‍ നട്ടെല്ല് സ്ട്രെച്ച്‌ ചെയ്യുകയാണ് വേണ്ടത്. ഇതിലൂടെ ശരീരത്തിലുടനീളം രക്തചംക്രമണം നന്നായി നടക്കുകയും ഒരു പുതിയ ഉന്‍മേഷം ഉണ്ടാവുകയും ചെയ്യും.

കാലിനും ആവശ്യമായ പരിഗണന നല്‍കേണ്ടതുണ്ട്. കാലുകള്‍ നിലത്തിന് സമാന്തരമായി വെക്കുകയാണ് ചെയ്യേണ്ടത്. എന്നിട്ട് സ്ട്രെച്ച്‌ ചെയ്യുക.

 ശരീരം പരമാവധി സ്ട്രെച്ച്‌ ചെയ്യാന്‍ സഹായിക്കുന്ന തരത്തിലുള്ള യോഗ ആസനങ്ങളും ചെയ്ത് നോക്കാവുന്നതാണ്.



Read More in Health

Comments

Related Stories