Friday, April 18, 2025 Thiruvananthapuram

ആധാർ വഴി വായ്പകൾ നേടാം എളുപ്പത്തിൽ

banner

2 years, 9 months Ago | 248 Views

ആധാർ കാർഡ് വെറുമൊരു തിരിച്ചറിയൽ രേഖ മാത്രമല്ല, അത്യാവശ്യത്തിന് പണം കണ്ടെത്താനുള്ള വഴി കൂടിയാണ്. എത്ര ശമ്പളമുള്ള വ്യക്തിയാണെങ്കിലും പെട്ടെന്നൊരു അത്യാവശ്യത്തിന് ഭീമമായ തുക വേണ്ടി വന്നാൽ വായ്പ തന്നെയാകും മുന്നിൽ ഉള്ള വഴി.


ഇതിനായി ബാങ്കുകളെ സമീപിക്കുമ്പോൾ പേപ്പർ വർക്കുകളിൽ പെട്ട് കാലതാമസം നേരിടും. എന്നാൽ ഇനി ബാങ്ക് വഴി ആധാർ കാർഡ് കാണിച്ച് എളുപ്പത്തിൽ വായ്പ നേടാം . ആധാർ വഴിയുള്ള വായ്പകൾ 24 മണിക്കൂറിനുള്ളിൽ ലഭിക്കും. അതിൽ ശ്രദ്ധിക്കേണ്ടവ ഒന്ന് രണ്ട് ഘടകങ്ങളുണ്ട് .

അതിലൊന്ന് ക്രെഡിറ്റ് സ്‌കോറാണ്. സ്‌കോർ 750ന് മുകളിലുള്ള വ്യക്തികൾക്കാണ് ആധാർ കാർഡ് ഉപയോഗിച്ച് വായ്പ നേടാൻ സാധിക്കുക. വായ്പ വാങ്ങുന്ന വ്യക്തിയുടെ പ്രായം 21 വയസിനും 60 വയസിനും മധ്യേ ആയിരിക്കണം.

മാസ ശമ്പളം കുറഞ്ഞത് 25,000 രൂപ ഉള്ളവർക്കാണ് ഇത്തരത്തിൽ വായ്പ നേടാൻ സാധിക്കുന്നത്. ജോലിയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തി പരിചയവും നിലവിലെ സ്ഥാപനത്തിൽ ഒരു വർഷം പൂർത്തിയായവരുമായിരിക്കണമെന്ന് ബാങ്കുകൾ നിഷ്‌കർശിക്കുന്നു.

ആധാർ കാർഡ് ഉപയോഗിച്ച് 10,000 രൂപ മുതൽ 25 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. ഒരു വർഷം മുതൽ അഞ്ച് വർഷം വരെയാണ് തിരിച്ചടയ്ക്കൽ കാലാവധി. ചില ബാങ്കുകൾ 72 മാസത്തെ കാലാവധിയും നൽകുന്നുണ്ട്.



Read More in India

Comments

Related Stories