വ്യക്തിഗത വായ്പ ആപുകളുടെ 'കുതന്ത്രങ്ങള്' ഇനി നടക്കില്ല; നിയമങ്ങള് കര്ശനമാക്കി ഗൂഗിള്

3 years, 3 months Ago | 547 Views
ഇനി വായ്പ നല്കുന്ന ആപുകള് പ്ലേ സ്റ്റോറില് തുടരുന്നതിന് ആവശ്യമായ ചില രേഖകള് ഗൂഗിളിന് നല്കേണ്ടിവരും. ഈ പുതിയ നിയമങ്ങള് മെയ് 11 മുതല് പ്രാബല്യത്തില് വന്നു. ഇതോടെ ഈ മേഖലയില് ഉയര്ന്നവരുന്ന പരാതികള് കുറയ്ക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്ത് ലോണ് ആപുകള് ധാരാളമുണ്ട്. ഇവ ഉടനടി ഉപയോക്താക്കള്ക്ക് വായ്പ നല്കുന്നു. പക്ഷേ, പിന്നീട് അവര് തങ്ങളുടെ വായ്പ വീണ്ടെടുക്കാന് ആളുകളെ വളരെയധികം ബുദ്ധിമുട്ടിക്കുകയും ധാരാളം പലിശ ഈടാക്കുകയും ചെയ്യുന്നു. വായ്പ ആപുകള് വളരെക്കാലമായി വിവാദങ്ങളാല് ചുറ്റപ്പെട്ടിരിക്കുകയാണ്. ഇത് കണക്കിലെടുത്താണ് നിയമങ്ങള് ഗൂഗിള് കര്ശനമാക്കിയത്.
പുതിയ നിയമങ്ങള് ഇങ്ങനെ
1. ഗൂഗിളില് ആപ് പ്രവര്ത്തിപ്പിക്കുന്നതിന് അവരുടെ പൂര്ണമായ വിവരങ്ങള് നല്കുകയും ആവശ്യമായ എല്ലാ രേഖകളും സമര്പിക്കുകയും വേണം.
2. തുടര്ന്ന് ഗൂഗിള്, വായ്പ ആപ് അവലോകനം ചെയ്യും, അതിനായി ആപ് റിസര്വ് ബാങ്ക് ഓഫ് ഇന്ഡ്യയുടെ (RBI) ലൈസന്സും സമര്പിക്കേണ്ടതുണ്ട്. ആര്ബിഐയുടെ ലൈസന്സില്ലാതെ ഗൂഗിള് പ്ലേ സ്റ്റോറില് വ്യക്തിഗത വായ്പാ ആപുകള് അനുവദിക്കില്ല.
3. ആപുകള് ഇനി ഗൂഗിളിനോട് എങ്ങനെ പ്രവര്ത്തിക്കുന്നുവെന്ന് പറയേണ്ടിവരും. അവര് തന്നെ പണം കടം കൊടുക്കുന്നുവോ അല്ലെങ്കില് ഇടനിലക്കാരാണോ എന്ന് വ്യക്തമാക്കണം. നേരിട്ട് പണമിടപാട് പ്രവര്ത്തനങ്ങളില് ഏര്പെടുന്നില്ലെങ്കില്, രജിസ്റ്റര് ചെയ്ത നോണ്-ബാങ്കിംഗ് ഫിനാന്ഷ്യല് കമ്പനികളോ (എന്ബിഎഫ്സി) അല്ലെങ്കില് ബാങ്കുകളോ മാത്രം ഉപയോക്താക്കള്ക്ക് വായ്പ നല്കുന്ന പ്ലാറ്റ് ഫോം ആണെങ്കില് അത് വ്യക്തമായി പരാമര്ശിക്കേണ്ടതാണ്.
4. രജിസ്റ്റര് ചെയ്ത എല്ലാ നോണ്-ബാങ്കിംഗ് ഫിനാന്ഷ്യല് കമ്പനികളുടെയും ബാങ്കുകളുടെയും പേരുകള് ആപിന്റെ വിശദാംശങ്ങളില് പ്രാധാന്യത്തോടെ സൂചിപ്പിക്കണം.
5. അവരുടെ ആപ് ഡെവലപറുടെ പേര് അവരുടെ ഡിക്ലറേഷനില് കാണിച്ചിരിക്കുന്ന രജിസ്റ്റര് ചെയ്ത ബിസിനസിന്റെ പേരുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇതിനര്ഥം ബിസിനസിന്റെ പേര് സമാനമായിരിക്കണം എന്നാണ്. കൂടാതെ ഡെവലപര് അകൗണ്ടിലും ഡിക്ലറേഷനിലും രജിസ്റ്റര് ചെയ്തിരിക്കണം.
Read More in Technology
Related Stories
സ്മാര്ട്ഫോണ് ക്യാമറ ഉപയോഗിച്ച് കോവിഡ് ടെസ്റ്റ് നടത്താം കണ്ടുപിടിത്തവുമായി ഗവേഷകര്
3 years, 6 months Ago
പുതിയ ഓപ്പറേറ്റിങ് സിസ്റ്റം അവതരിപ്പിച്ച് ഗൂഗിള്
4 years, 2 months Ago
വൈപ്പ് 24 മൊബൈല് ആപ്പുമായി യുവാക്കള്
3 years, 3 months Ago
ഇന്ത്യന് കച്ചവടക്കാര്ക്ക് യുഎസ്സിൽ സാധനം വില്ക്കാം പുതിയ പദ്ധതിയുമായി വാള്മാര്ട്ട്
3 years, 3 months Ago
ക്യൂആറും ഫോണ് നമ്പറും വേണ്ട, ഫോണൊന്ന് തൊട്ടാല് മതി; ജി പേയുടെ പുതിയ ഫീച്ചര്
2 years, 12 months Ago
മൈക്രോസോഫ്റ്റ് ഡിഫന്ഡര് ഇനി വ്യക്തികള്ക്കും കുടുംബങ്ങള്ക്കും ഉപയോഗിക്കാം.
3 years, 1 month Ago
Comments