ചൊവ്വയില്‍ നിന്ന് പാറക്കഷ്ണം ശേഖരിക്കാനുള്ള പെഴ്‌സിവിയറന്‍സ് റോവറിന്റെ ആദ്യ ശ്രമം പരാജയം
.jpg)
3 years, 8 months Ago | 331 Views
ചൊവ്വയുടെ ഉപരിതലത്തിൽ നിന്ന് പാറക്കഷ്ണങ്ങൾ കുഴിച്ചെടുക്കാനുള്ള നാസയുടെ പെഴ്സിവീയറൻസ് റോവറിന്റെ ആദ്യ ശ്രമം പരാജയം. ഉപരിതലത്തിൽ കുഴിച്ചു നോക്കിയെങ്കിലും പാറക്കഷ്ണങ്ങൾ റോവറിന് ശേഖരിക്കാനായില്ല.
റോവറിന് സമീപമുള്ള ചെറിയ കുഴിയുടേയും മൺതിട്ടയുടേയും ചിത്രം വെള്ളിയാഴ്ചയാണ് അമേരിക്കൻ സ്പേസ് ഏജൻസി പുറത്തുവിട്ടത്. ചുവപ്പ് ഗ്രഹത്തിൽ ഒരു റോബോട്ടിന്റെ ആദ്യ ദൗത്യം എന്നായിരുന്നു ചിത്രത്തിന് നൽകിയ വിശേഷണം. എന്നാൽ റോവർ ഭൂമിയിലേക്ക് അയച്ച സാമ്പിളിൽ പാറക്കഷ്ണങ്ങളില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
പ്രതീക്ഷ അവസാനിക്കുന്നില്ലെന്നും ഗവേഷണങ്ങൾ എല്ലാ കാലത്തും വെല്ലുവിളികൾ നിറഞ്ഞതായിരിക്കുമെന്നും നാസയുടെ സയൻസ് മിഷൻ ഡയറക്ടറേറ്റ് അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ തോമസ് സുബോച്ചൻപ്രസ്താവനയിറക്കി. ഭാവിയിൽ പരീക്ഷണം വിജയത്തിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പ്രസ്താവനയിൽ പറയുന്നു.
ഫെബ്രുവരി 18നാണ് നാസയുടെ വമ്പൻ ദൗത്യമായ പെഴ്സിവീയറൻസ് ചൊവ്വയിലെ ജെസറോ ഗർത്തത്തിൽ എത്തിയത്. ചൊവ്വയിലെ പാറക്കഷ്ണങ്ങൾ ശേഖരിച്ച ശേഷം 2030ൽ റോവർ ഭൂമിയിൽ തിരിച്ചെത്തും.
Read More in Technology
Related Stories
പെഗാസസ്
3 years, 6 months Ago
ഇരുട്ടിൽ കാണാവുന്ന കണ്ണുകൾ
3 years, 12 months Ago
ഐ.എസ്.ആര്.ഒയുടെ ഇ.ഒ.എസ്-3 വിക്ഷേപണം പരാജയം
3 years, 8 months Ago
ജനിതക വിശകലനത്തിലൂടെ രോഗനിര്‍ണയം: നൂതന സാങ്കേതികവിദ്യയുമായി സ്റ്റാര്‍ട്ടപ് കമ്പനി
3 years, 6 months Ago
സ്മാര്‍ട്ഫോണ്‍ ക്യാമറ ഉപയോഗിച്ച് കോവിഡ് ടെസ്റ്റ് നടത്താം കണ്ടുപിടിത്തവുമായി ഗവേഷകര്‍
3 years, 2 months Ago
സര്‍ട്ടിഫിക്കറ്റുകള്‍ ഇനി വാട്ട്സ്ആപ്പ് വഴിയും, ഡിജിലോക്കര്‍ സേവനത്തിന് പുതിയ സംവിധാനം
2 years, 10 months Ago
Comments