സന്തോഷത്തിന്റെ തോത് അളക്കുന്ന യന്ത്രത്തിന് രൂപകല്പന നടത്തി കുസാറ്റ് ഗവേഷക
.jpg)
3 years, 11 months Ago | 691 Views
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല(കുസാറ്റ്) അപ്ലൈഡ് കെമിസ്ട്രി വകുപ്പ് സെന്‍സര്‍ റിസര്‍ച്ച് ഗ്രൂപ്പിലെ സി.എസ്.ഐ.ആര് റിസര്‍ച്ച് അസോസിയേറ്റ് ഡോ.ശാലിനി മേനോനാണ് ഉപകരണം കണ്ടുപിടിച്ചത്. മനുഷ്യരുടെ നാഡീതന്തു ഉത്പാദിപ്പിക്കുന്ന രാസപദാര്‍ഥമായ ഡോപ്പമൈനാണ് സന്തോഷമുള്‍പ്പെടെയുള്ള മനുഷ്യവികാരങ്ങള്‍ നിര്‍ണയിക്കുന്നത്. ഡോപ്പമൈന്റെ അളവ് നിര്‍ണയിക്കാന്‍ കഴിയുന്ന ഉപകരണമുണ്ടെങ്കില്‍ ന്യൂറോളജിക്കല്‍ ചികിത്സാ രംഗത്ത് കൂടുതല്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്ന ചിന്തയാണ് കുസാറ്റ് ഗവേഷകയെ ഡോപ്പാമീറ്റര്‍ എന്ന സെന്‍സര്‍ ഉപകരണത്തിന്റെ കണ്ടുപിടുത്തത്തിലേക്കെത്തിച്ചത്. ചെലവ് കുറഞ്ഞതും കൊണ്ട്നടക്കാന്‍ കഴിയുന്നതുമായ ഡോപ്പാമീറ്റര്‍ പോയിന്റ് ഓഫ് കെയര്‍ രോഗനിര്‍ണയ ആപ്ലിക്കേഷനുകള്‍ക്ക് ഉപയോഗിക്കാം. പരിശോധനയ്ക്കായി സാമ്പിളിന്റെ കുറഞ്ഞ അംശം മാത്രം മതി പെട്ടന്നുതന്നെ ഫലം ലഭിക്കും.
Read More in Technology
Related Stories
ബഹിരാകാശ വിനോദ സഞ്ചാര പദ്ധതി പ്രഖ്യാപിച്ച് നാസ
3 years, 7 months Ago
വ്യക്തിഗത വായ്പ ആപുകളുടെ 'കുതന്ത്രങ്ങള്‍' ഇനി നടക്കില്ല; നിയമങ്ങള്‍ കര്‍ശനമാക്കി ഗൂഗിള്‍
3 years, 3 months Ago
ഇന്റർനെറ്റ് എക്സ്പ്ലോറർ 'വിരമിക്കുന്ന ദിവസം' പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ്
4 years, 2 months Ago
ഇരുട്ടിൽ കാണാവുന്ന കണ്ണുകൾ
4 years, 4 months Ago
ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് വലിയ ഭീഷണി
3 years, 3 months Ago
Comments