യോഗയുടെ ആരോഗ്യവശങ്ങൾ
.jpg)
4 years, 1 month Ago | 437 Views
ഭാരതത്തിന്റെ ചിരപുരാതനമായ ആരോഗ്യ വിദ്യാഭ്യാസ പദ്ധതിയാണ് യോഗ. യോഗ ഇന്ന് ലോകപ്രശസ്തമായിരിക്കുന്നു. ശരീരം കൊണ്ടുള്ള അഭ്യാസം എന്നതിലുപരി മനസ്സിനും, ശരീരത്തിനും ഏറെ ഗുണം ചെയ്യുന്ന ഒരു ജീവിതശൈലിയാണ് യോഗ. സ്ഥിരമായി യോഗ ചെയ്യുന്നത് വഴി, രോഗപ്രതിരോധശേഷി ആർജിച്ചെടുക്കാൻ കഴിയും. നിങ്ങൾക്ക് പൊണ്ണത്തടിയുണ്ടോ? കുടവയർ നിരന്തരം ശല്യം ചെയ്യുന്നുണ്ടോ?പ്രമേഹവും, രക്തസമ്മർദ്ദവും, കൊളസ്ട്രോളും, ഗ്യാസ്ട്രബിളും നിങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ടോ? കണ്ണാടിയിൽ സ്വന്തം പ്രതിരൂപം നിങ്ങളെ അപകർഷതാ ബോധത്തിലേക്ക് നയിക്കുന്നുണ്ടോ? ഈ ചോദ്യങ്ങൾക്ക് 90 ശതമാനം പേരും ഉത്തരം നൽകിയത് അതേ എന്നാണ്. യോഗ വിദ്യയിൽ അധിഷ്ഠിതമായ പാഠ്യപദ്ധതിയിലൂടെ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താം. ലോകാവസാനം വരെയുള്ള മാനവരാശിക്ക് ഋഷിവര്യന്മാർ സംഭാവനചെയ്ത മഹത്തായ യോഗശാസ്ത്രം ജീവിതത്തിന്റെ ഭാഗമായി മാറണം.
നിത്യയൗവനം നേടി ആരോഗ്യവാനായി അല്ലലൊഴിഞ്ഞ മനസ്സുമായി ജീവിക്കാൻ ഇഷ്ടപ്പെടാത്തവർ ആരാണ്. ഒരുപക്ഷേ ഈ ലക്ഷ്യത്തിനു വേണ്ടിയാണ് മനുഷ്യൻ കഠിനപ്രയത്നം നടത്തുന്നത്. യൗവനയുക്തയായ ശരീരം ഉണ്ടെങ്കിൽ മാത്രമേ ജീവിതം സന്തോഷപ്രദമാകൂ. യൗവനം എന്ന വാക്കിന് പ്രായവുമായി ബന്ധമില്ല. ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യമാണ് യൗവ്വനം. അതായത് യൗവനം നിലനിർത്താൻ ശരീരവും മനസ്സും ആരോഗ്യം നേടണം എന്നർത്ഥം. ഇത്രയുമായാൽ സ്വയാർജ്ജിതമായിത്തന്നെ സൗന്ദര്യവും വർദ്ധിക്കും. പൊണ്ണത്തടിയും, കുടവയറും, കുറഞ്ഞ പ്രസന്നവദനത്തോടെ ആത്മവിശ്വാസത്തോടെ സമൂഹത്തിലേക്ക് ഇറങ്ങിച്ചേല്ലാം. സദ്ചിന്തകൾ നിറഞ്ഞ മസ്തിഷ്കവും ശാന്തമായ മനസ്സും നേടാം. ജീവിതം സന്തോഷ പൂർണ്ണമാക്കാം.
തികഞ്ഞ ആരോഗ്യവും മനഃശാന്തിയുമാണ് ജീവിതത്തിന്റെ മൂലധനം. രണ്ടും അന്യോന്യം ആപേക്ഷികങ്ങളാണ്. ശരീരത്തിന് ആരോഗ്യമില്ലെങ്കിൽ മനഃശാന്തിയില്ല. അതുപോലെ മറിച്ചും. ഇതുരണ്ടും സ്വയം വന്നുചേരുന്നതല്ല. ഓരോ വ്യക്തിയും സ്വയം സമ്പാദിക്കുകയും നിലനിർത്തുകയും ചെയ്യണം.
ജീവിത യാത്രയ്ക്കുള്ള ഒരു വാഹനമാണ് നമ്മുടെ ശരീരം. അതിനെന്തെങ്കിലും തകരാറ് സംഭവിച്ചാൽ യാത്രയ്ക്ക് വിഘ്നം നേരിടുന്നു. അങ്ങനെ സംഭവിക്കാതിരിക്കണമെങ്കിൽ ശരീരവും അതിനകത്തിരിക്കുന്ന മനസ്സും എന്നും തേച്ചുതുടച്ചു വൃത്തിയാക്കികൊണ്ടിരിക്കണം അതിനുള്ള സാങ്കേതിക വിദ്യകളാണ് യോഗശാസ്ത്രത്തിൽ പറഞ്ഞിരിക്കുന്ന ആസനപ്രാണായാമങ്ങൾ.
ശരീരത്തിന് ഭക്ഷണം പോലെ തന്നെ അനുപേക്ഷണീയമാണ് വ്യായാമവും. വ്യായാമരാഹിത്യമാണ് പല രോഗങ്ങൾക്കും മൂലകാരണം. ശരീരത്തിനും മനസ്സിനും ഒരേസമയം പ്രചോദനം സിദ്ധിക്കുന്ന ഒരു പദ്ധതിയാണ് യോഗവ്യായാമം.
ആരോഗ്യവും മനഃശാന്തിയും നഷ്ടപ്പെടാതെ ദീർഘായുസ്സായി ജീവിതം കഴിച്ചുകൂട്ടണമെന്നാഗ്രഹിക്കുന്നവർ താഴെ പറയുന്ന നാല് സംഗതികളിൽ ശ്രദ്ധാലുക്കളായിരിക്കണം.
1. മിതമായ വ്യായാമം 2. മിതവും ഹിതവുമായ ആഹാരം 3. ശരിയായ ശ്വാസോച്ഛ്വാസം 4. മനോനിയന്ത്രണം
മിതമായ വ്യായാമത്തിന് യോഗസനങ്ങളും ശരിയായ ശ്വാസോച്ഛ്വാസത്തിന് പ്രാണായാമവും മനോനിയന്ത്രണത്തിന് യാമനിയന്ത്രണങ്ങളുമാണ് യോഗശാസ്ത്രം നിർദ്ദേശിക്കുന്നത്. മനോനിയന്ത്രണം സാധിക്കുന്നതിനുള്ള മറ്റൊരു സാങ്കേതികവിദ്യയാണ് ധ്യാനം. എന്നാൽ യമ നിയമ ആസന പ്രാണായാമങ്ങളാണ് ധ്യാനത്തെ ഉറപ്പിക്കുന്ന അടിസ്ഥാന ശിലകൾ എന്നോർക്കുക.
ശ്വാസമാണ് നമ്മുടെ ജീവൻ കുറച്ചുനേരം അത് കിട്ടാതെ വന്നാൽ ജീവൻ അപകടത്തിലാവും. ഒരു മിനിറ്റിൽ 15 -16 തവണ നാം ശ്വാസം എടുക്കുകയും വിടുകയും ചെയ്യുന്നു. അതാണ് ശ്വാസോച്ഛ്വാസം. വായുവിൽ പ്രാണശക്തിയും ഓക്സിജനും അടങ്ങിയിരിക്കുന്നു.
ചുരുക്കിപ്പറഞ്ഞാൽ യോഗയിലൂടെ ആരോഗ്യം നേടൂ.... യൗവനം നേടൂ.... സൗന്ദര്യം നേടൂ...
Read More in Health
Related Stories
പ്രതിരോധശേഷി കൂട്ടാന്‍ ബ്രൊക്കോളി, കൂണ് സലാഡ്
4 years, 3 months Ago
കോവിഡ് വാക്സിനായി രജിസ്റ്റര്‍ ചെയ്യേണ്ട കൊവിന്‍ ആപില്‍ നിര്‍ണായക മാറ്റങ്ങള്‍ വരുന്നു
4 years, 2 months Ago
കോവിഡ് മരണം: മാര്‍ഗരേഖ തയ്യാറായി; ഒക്ടോബര്‍ 10 മുതല്‍ അപേക്ഷിക്കാം
3 years, 10 months Ago
ആശുപത്രികൾ കാർബൺ ന്യൂട്രൽ ആക്കുന്നതിന് പ്രത്യേക പദ്ധതിയുമായി ആരോഗ്യവകുപ്പ്
3 years, 4 months Ago
മാറുന്ന ഭക്ഷണ രീതി
4 years, 1 month Ago
Comments