Thursday, Jan. 1, 2026 Thiruvananthapuram

പരേഡിൽ തിളങ്ങി ശിവാംഗി, വ്യോമസേനയുടെ നിശ്ചലദൃശ്യത്തിന്റെ ഭാഗമായി റഫാൽ വനിതാ പൈലറ്റ്

banner

3 years, 11 months Ago | 354 Views

റിപ്പബ്ലിക് ദിന പരേഡിൽ ഇന്ത്യൻ വ്യോമസേനയുടെ നിശ്ചല ദൃശ്യത്തിന്റെ ഭാഗമായി രാജ്യത്തെ ആദ്യ വനിതാ റഫാല്‍ യുദ്ധവിമാന പൈലറ്റ് ശിവാംഗി സിങ്. വ്യോമസേന ടാബ്ലോയുടെ ഭാഗമാകുന്ന രണ്ടാമത്തെ വനിതാ യുദ്ധവിമാന പൈലറ്റ് എന്ന ബഹുമതിയും ശിവാംഗിക്കു സ്വന്തമായി. കഴിഞ്ഞ വർഷം ഐഎഫിന്റെ നിശ്ചല ദൃശ്യത്തിന്റെ ഭാഗമായ ലഫ്. ഭാവ്‌ന കാന്താണ് നേട്ടത്തിലെത്തിയ ആദ്യ വനിതാ യുദ്ധവിമാന പൈലറ്റ്.

വാരണാസി സ്വദേശിനിയായ ശിവാംഗി 2017ലാണ് വ്യോമസേനയിൽ ചേരുന്നത്. വനിതാ യുദ്ധവിമാന പൈലറ്റുമാരുടെ രണ്ടാം ബാച്ചിൽ കമ്മിഷൻ ചെയ്ത ശിവാംഗി ആദ്യം പറത്തിയത് മിഗ് 21 ബൈസണ്‍ വിമാനമാണ്. പിന്നീടാണ് റഫാൽ വിമാനങ്ങള്‍ പറത്താൻ തുടങ്ങിയത്. 

ഇപ്പോൾ പഞ്ചാബിലെ അംബാല വ്യോമസേനയുടെ ഗോള്‍ഡന്‍ ആരോസ് സ്‌ക്വാഡ്രണിന്റെ ഭാഗമാണ് ശിവാംഗി സിങ്. 



Read More in India

Comments

Related Stories