രാജ്യത്ത് ഇനി പി.എം. ശ്രീ സ്കൂളുകളും
3 years, 9 months Ago | 520 Views
പുതിയ വിദ്യാഭ്യാസനയത്തിന്റെ പരീക്ഷണകേന്ദ്രങ്ങളായി രാജ്യത്ത് പി.എം. ശ്രീ സ്കൂളുകള്‍ ആരംഭിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന് അറിയിച്ചു. വിദ്യാഭ്യാസമന്ത്രിമാരുടെ ദേശീയസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ ഒരു വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയാകുന്നതിന്റെ അടിസ്ഥാനം സ്കൂള്‍ വിദ്യാഭ്യാസമാണെന്ന് മന്ത്രി പറഞ്ഞു. ഭാവിയിലേക്ക് കുട്ടികളെ സജ്ജരാക്കാന്‍ എല്ലാസൗകര്യങ്ങളും ഉള്ളവയായിരിക്കും പി.എം. ശ്രീ സ്കൂളുകള്‍. പുതിയ വിദ്യാഭ്യാസനയത്തിലെ 5+3+3+4 സമ്പ്രദായം പ്രീസ്കൂള്‍ മുതല്‍ സെക്കന്‍ഡറിവരെ ഉള്‍ക്കൊള്ളുന്നതാണ്. ശിശുസൗഹൃദപരമാണ്. അധ്യാപകപരിശീലനം, ശേഷികള്‍ ആര്‍ജിക്കല്‍, മാതൃഭാഷാപഠനം എന്നിവയ്ക്ക് ഊന്നല്‍നല്‍കുന്നതുമാണ് മന്ത്രി പറഞ്ഞു.
ഇന്ത്യയെ ഒരു വിജ്ഞാനസമ്പദ്വ്യവസ്ഥയാക്കുന്നതിന് അടുത്ത 25 വര്‍ഷം നിര്‍ണായകമാണ്. സംസ്ഥാനങ്ങള്‍ അവരുടെ അനുഭവങ്ങള്‍ പങ്കിടണം പാഠ്യപദ്ധതി തയ്യാറാക്കുന്നതിലും ഡിജിറ്റല്‍ വിദ്യാഭ്യാസം വ്യാപിപ്പിക്കുന്നതിലും വിദ്യാഭ്യാസമന്ത്രിമാര്‍ യോജിച്ച് പ്രവര്‍ത്തിക്കണം അദ്ദേഹം നിര്‍ദേശിച്ചു.
ദേശീയസമ്മേളനത്തില്‍ കേരളത്തെ പ്രതിനിധാനംചെയ്യുന്നത് ഉദ്യോഗസ്ഥരാണ്. സ്കൂള്‍ തുറക്കുന്ന സമയമായതിനാല്‍ മന്ത്രി വി. ശിവന്‍കുട്ടി എത്തിയിട്ടില്ല. കേന്ദ്ര സ്കില്‍ ഡെവലപ്മെന്റ് മന്ത്രി രാജീവ് ചന്ദ്രശേഖര്‍, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ തുടങ്ങിയവര്‍ യോഗത്തില്‍ പ്രസംഗിച്ചു.
Read More in Education
Related Stories
ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്സിന് അപേക്ഷിക്കാം
4 years, 5 months Ago
ഇന്ത്യയില്‍ സഹകരിക്കാന്‍ ഇനി 48 വിദേശ സര്‍വകലാശാലകള്‍
3 years, 9 months Ago
സാങ്കേതിക സർവകലാശാല പരീക്ഷകൾ ഓൺലൈനിൽ
4 years, 10 months Ago
വിദ്യാഭ്യാസ ചാനല്‍ അനിവാര്യമെന്ന് ബോംബെ ഹൈക്കോടതി
4 years, 7 months Ago
കെല്‍ട്രോണിന്റെ ഓണ്‍ലൈന്‍/ഹൈബ്രിഡ് പരിശീലന കോഴ്സുകള്‍
4 years, 10 months Ago
Comments