സംസ്ഥാനത്ത് വീണ്ടും ഷിഗല്ല , ലക്ഷണങ്ങള് കണ്ടാല് എത്രയും വേഗം വൈദ്യസഹായം തേടണം
3 years, 7 months Ago | 659 Views
സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം ഷിഗല്ല രോഗം വീണ്ടും റിപ്പോര്ട്ട് ചെയ്തു. കോഴിക്കോട് പുതിയാപ്പയിലാണ് രോഗം കണ്ടെത്തിയത്. എന്നാല് രോഗവ്യാപനം ഇല്ലെന്ന് ആരോഗ്യവിദഗ്ദ്ധര് അറിയിച്ചു.
ഷിഗല്ല വിഭാഗത്തില്പെടുന്ന ബാക്ടീരിയകളാണ് ഷിഗല്ല രോഗത്തിന് കാരണമാകുന്നത്. മലിനജലത്തിലൂടെയും വൃത്തിഹീനമായ ഭക്ഷണത്തിലൂടെയും പകരുന്ന ഈ രോഗത്തിന്റെ പ്രധാന ലക്ഷണം വയറിളക്കമാണ്. ഇത്കൂടാതെ പനി, വയറുവേദന, ഛര്ദ്ദി, ക്ഷീണം, രക്തംകലര്ന്ന മലം എന്നിവയാണ് മറ്റ് രോഗ ലക്ഷണങ്ങള്. ഷിഗല്ല ബാക്ടീരിയ പ്രധാനമായും കുടലിനെ ബാധിക്കുന്നതിനാലാണ് വയറിളക്കമുണ്ടാകുമ്പോള് രക്തം പോകുന്നത്. പനി, രക്തം കലര്ന്ന മലവിസര്ജ്ജനം, നിര്ജ്ജലീകരണം, ക്ഷീണം എന്നിവ ഉണ്ടായാല് ഉടന് വൈദ്യസഹായം തേടണം.
രോഗലക്ഷണങ്ങള് ഗുരുതരാവസ്ഥയിലെത്തിയാല് അഞ്ചുവയസ്സിനുതാഴെയുള്ള കുട്ടികളില് മരണസാധ്യത കൂടുതലാണ്. ശ്രദ്ധിച്ചില്ലെങ്കില് രോഗവ്യാപനം വളരെ പെട്ടെന്ന് നടക്കും. തുടര്ച്ചയായ വയറിളക്കം മൂലമുണ്ടാകുന്ന നിര്ജ്ജലീകരണം "ഷോക്ക്" എന്ന അവസ്ഥയിലേക്കും, മരണത്തിലേക്കും വരെ നയിച്ചേക്കാം. ഇതോടൊപ്പം ചെറിയ കുട്ടികളില് ജന്നി വരാനുള്ള സാദ്ധ്യതയും അധികമാണ്.
Read More in Health
Related Stories
ചിക്കന് വാങ്ങുമ്പോള് ഇക്കാര്യം ശ്രദ്ധിക്കുക.
3 years, 5 months Ago
നിര്ത്താതെയുള്ള തുമ്മലിന് വീട്ടുവൈദ്യങ്ങള്
4 years, 5 months Ago
ഒരു ശിശുവിന്റെ ജനനവും അമ്മ അറിയേണ്ടതും
4 years, 8 months Ago
വെറ്ററിനറി ഹോമിയോ ചികിത്സ ശ്രദ്ധേയമാകുന്നു
4 years, 8 months Ago
ജനസംഖ്യാധിഷ്ഠിത ജീവിതശൈലീ രോഗനിർണയത്തിന് ശൈലി ആപ്പ്
3 years, 7 months Ago
"യോഗ" ചെയ്യാൻ യോഗം വേണം
4 years, 7 months Ago
കുഞ്ഞുങ്ങളെ ഉറങ്ങാൻ വിടുക
4 years, 6 months Ago
Comments