ആറുമാസംമുതൽ അഞ്ചുവയസ്സുവരെയുള്ള കുട്ടികളിൽ വിളർച്ച വർധിക്കുന്നു; പ്രതിരോധിക്കാൻ കർമപദ്ധതി

3 years, 1 month Ago | 313 Views
ആറുമാസംമുതൽ അഞ്ചുവയസ്സുവരെയുള്ള കുട്ടികളിൽ വിളർച്ച വർധിച്ച സാഹചര്യത്തിൽ പ്രതിരോധിക്കാൻ കർമപദ്ധതിയുമായി വനിത, ശിശു വികസനവകുപ്പ്. തദ്ദേശ സ്വയംഭരണവകുപ്പ്, ആരോഗ്യവകുപ്പ്, വിദ്യാഭ്യാസവകുപ്പ്, കൃഷിവകുപ്പ് എന്നിവയുമായി ചേർന്ന് പദ്ധതി തയ്യാറാക്കാൻ പ്രാഥമികതല ചർച്ച തുടങ്ങി.
ദേശീയ കുടുംബാരോഗ്യ സർവേ കണക്കുകൾ പ്രകാരം ആലപ്പുഴ, എറണാകുളം, കൊല്ലം, കോട്ടയം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശ്ശൂർ ജില്ലകളിലാണ് വിളർച്ചാനിരക്ക് വർധിച്ചതായി കണ്ടെത്തിയത്. ഭാരം കുറയുക, ആരോഗ്യമില്ലായ്മ, ബുദ്ധിവികാസമില്ലാതാവുക, ഓർമശക്തി കുറയുക, പ്രതിരോധശേഷി കുറയുക, ശാരീരികവളർച്ചയെ പ്രതികൂലമായി ബാധിക്കുക തുടങ്ങിയവ പരിഹരിക്കാനുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്.
സമ്പൂർണ മുലയൂട്ടലിൽനിന്ന് അർധഖരാവസ്ഥയിലുള്ള ഭക്ഷണം കൊടുത്തുതുടങ്ങുമ്പോൾതന്നെ ഇരുമ്പടങ്ങിയ ഭക്ഷണം ഉൾപ്പെടുത്താൻ നിർദേശിക്കുമെന്ന് വനിത, ശിശുവികസന ഡയറക്ടറേറ്റ് ഐ.സി.ഡി.എസ്. അസിസ്റ്റന്റ് ഡയറക്ടർ സോഫി ജേക്കബ് പറഞ്ഞു.
Read More in Health
Related Stories
ആന്റിജൻ ടെസ്റ്റ് ഇനി വീട്ടിൽ : സ്വയം ചെയ്യാം
4 years, 2 months Ago
കോവിഡിനൊപ്പം നിപയും: ആരോഗ്യവകുപ്പിന് വെല്ലുവിളി
3 years, 11 months Ago
കണ്ണിന് നല്‍കാം ആരോഗ്യം : നേത്ര വ്യായാമം
4 years, 4 months Ago
കോവിഡിനെ ചെറുക്കാൻ ഇന്ത്യയുടെ ആദ്യ എം.ആർ.എൻ.എ. വാക്സിൻ
3 years, 3 months Ago
തണുപ്പുകാലം രോഗകാലം
4 years, 5 months Ago
കറ്റാര്‍ വാഴയുടെ ആരും അറിയാത്ത ചില ഗുണങ്ങള്‍
3 years Ago
Comments