Sunday, Aug. 17, 2025 Thiruvananthapuram

സ്ട്രോക്ക്: ഓൺലൈൻ ഫിസിയോതെറപ്പിക്ക് ഇനി പ്രത്യേക ഗ്ലൗസ്

banner

3 years, 3 months Ago | 310 Views

പക്ഷാഘാതം (സ്ട്രോക്ക്) ബാധിച്ചവർക്ക് വിദഗ്ധരുടെ സഹായത്തോടെ വീട്ടിൽ തന്നെ ഫിസിയോതെറപ്പി ചെയ്യാൻ സൗകര്യമൊരുക്കുന്ന പ്രത്യേക തരം ഗ്ലൗസ് ഇന്ത്യൻ ഇൻസിറ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‍സി) വികസിപ്പിച്ചു. രോഗിയുടെ കയ്യിൽ ഗ്ലൗസ് ധരിക്കുമ്പോൾ തുടർന്നുള്ള ഓരോ ചലനവും ഓൺലൈനിൽ ഫിസിയോതെറപ്പിസ്റ്റുകൾക്ക് ലഭ്യമാകും. വേണ്ട നിർദേശങ്ങൾ നൽകാനും ചികിത്സാ പുരോഗതി വിലയിരുത്താനുമാകും. ചലനങ്ങൾ നിയന്ത്രിക്കുകയും ചെയ്യാം. ചെലവ് 1000 രൂപയിൽ താഴെയായതിനാൽ ഒട്ടേറെപ്പേർക്കു ഗുണകരമാകുമെന്നും ഗവേഷകർ പ്രതീക്ഷിക്കുന്നു. 3 ഡി പ്രിന്റഡ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ വിദൂരനിയന്ത്രിത ഗ്ലൗസുകൾ തയാറാക്കിയിട്ടുള്ളത്.

പക്ഷാഘാത ചികിത്സയിലെ പ്രധാന ഭാഗമാണു ഫിസിയോ തെറപ്പി. 10 മാസത്തെ പരീക്ഷണത്തിൽ വിജയകരമാണെന്നു കണ്ടെത്തിയതിനു ശേഷമാണ് ഗ്ലൗസ് വിപണിയിലെത്തിക്കാൻ തീരുമാനിച്ചതെന്നും ഗവേഷകർ അറിയിച്ചു. 



Read More in Health

Comments