എ ബി,ബി രക്തഗ്രൂപ്പുകാര്‍ക്ക് കോവിഡ് സാധ്യത കൂടുതല്‍: ഒ ഗ്രൂപ്പുകാരില്‍ കുറവ് - CSIR പഠനം.

4 years, 2 months Ago | 366 Views
മറ്റു രക്തഗ്രൂപ്പുകളുമായി താരതമ്യം ചെയ്യുമ്പോള്‍ എ ബി, ബി രക്തഗ്രൂപ്പുകളുള്ള ആളുകള്‍ക്ക് കോവിഡ് വരാനുള്ള സാധ്യത കൂടുതലാണെന്ന് റിപ്പോര്‍ട്ട്. കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സി.എസ്.ഐ.ആര്) ഇതു സംബന്ധിച്ച് ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചു.
'ഒ' രക്ത ഗ്രൂപ്പ് ഉള്ളവരിലാണ് ഏറ്റവും കുറവ് വൈറസ് ബാധിച്ചത്. അതേസമയം, അവരില്‍ ഭൂരിഭാഗവും രോഗലക്ഷണങ്ങളില്ലാത്തവരോ അല്ലെങ്കില്‍ നേരിയ ലക്ഷണങ്ങളുള്ളവരോ ആണെന്നും ഗവേഷണത്തില്‍ പറയുന്നു.
സി.എസ്.ഐ.ആര്, രാജ്യവ്യാപകമായി സീറോ പോസിറ്റിവിറ്റി സര്‍വേയെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. മാംസം കഴിക്കുന്നവര്‍ക്ക് സസ്യഭുക്കുകളേക്കാള്‍ കോവിഡ് വരാനുള്ള സാധ്യത കൂടുതലാണെന്നും ഇത് സൂചിപ്പിക്കുന്നു. വെജിറ്റേറിയന്‍ ഭക്ഷണത്തില്‍ ഉയര്‍ന്ന ഫൈബര്‍ അടങ്ങിയതാണ് രോഗപ്രതിരോധ പ്രതികരണത്തിലെ ഈ വ്യത്യാസത്തിന് കാരണമെന്നാണ് പറയുന്നത്.
ഫൈബര്‍ അടങ്ങിയ ഭക്ഷണക്രമം അണുബാധയ്ക്ക് ശേഷമുള്ള സങ്കീര്‍ണതകള്‍ തടയാനും അണുബാധ തടയാനും കഴിയും.
എ ബി രക്തഗ്രൂപ്പിലുള്ളവര്‍ക്കാണ് ഏറ്റവും കൂടുതല്‍ രോഗം ബാധിച്ചതെന്നും തൊട്ടുപിന്നില്‍ ബി ഗ്രൂപ്പുകാരാണെന്നുമാണ് കണ്ടെത്തല്‍. ഒ ഗ്രൂപ്പിലുള്ള ആളുകള്‍ക്ക് ഏറ്റവും കുറഞ്ഞ സീറോ പോസിറ്റിവിറ്റി കാണിക്കുന്നുവെന്നും പഠനത്തില്‍ പറയുന്നു.
Read More in Health
Related Stories
നാട്ടറിവ് : വീട്ടുവളപ്പിലെ ഔഷധ സസ്യങ്ങൾ
3 years, 7 months Ago
യെല്ലോ ഫംഗസ് എന്നാല്‍ എന്ത് ?
4 years, 2 months Ago
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ തക്കാളി
4 years Ago
ആന്റിപാരസൈറ്റിക് മരുന്നായ ഐവെര്‍മെക്ടിന്റെ ഉപയോഗം കോവിഡ് ഇല്ലാതാക്കുമെന്ന് പഠനം
4 years, 3 months Ago
തുളസിയുടെ പത്ത് ഔഷധ ഗുണങ്ങളറിയാം
4 years Ago
ആരോഗ്യത്തിനായി സോയബീന്‍
4 years, 3 months Ago
ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന് ദേശീയ പുരസ്കാരം
3 years, 4 months Ago
Comments