Wednesday, April 16, 2025 Thiruvananthapuram

9013151515 എന്ന നമ്പർ ഫോണില്‍ സേവ് ചെയ്താല്‍ കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് വാട്സ്‌ആപ്പില്‍ ലഭിക്കും

banner

3 years, 8 months Ago | 342 Views

കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് വാട്സ്‌ആപ്പിലൂടെ ഡൗണ്‍ലോഡ് ചെയ്യാം. 'MyGov Corona Helpdesk' എന്ന സംവിധാനത്തിലൂടെയാണ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് വാട്സ്‌ആപ്പില്‍ ലഭിക്കുക. കോവിനില്‍ രജിസ്റ്റർ  ചെയ്ത നമ്പറിലെ  വാട്സാപ് അക്കൗണ്ടില്‍ മാത്രമേ സേവനം ലഭിക്കുകയുള്ളു.

9013151515 എന്ന നമ്പർ  ഫോണില്‍ സേവ് ചെയ്യണം. ഈ നമ്പർ വാട്സ്‌ആപ്പില്‍ തുറന്നശേഷം 'Download certificate' എന്ന് ടൈപ്പ് ചെയ്ത് മെസേജ് അയക്കുക. ഫോണില്‍ ലഭിക്കുന്ന ഒടിപി വാട്സ്‌ആപ്പില്‍ മറുപടി മെസേജ് ആയി നല്‍കുക. ഇവിടെ കോവിനില്‍ രജിസ്റ്റര്‍ ചെയ്തവരുടെ പേരുകള്‍ ദൃശ്യമാകും. ഡൗണ്‍ലോഡ് ചെയ്യേണ്ട ആളുടെ പേരിന് നേരെയുളള നമ്പർ ടൈപ്പ് ചെയ്താലുടന്‍ പിഡിഎഫ് രൂപത്തില്‍ മെസേജ് ആയി സര്‍ട്ടിഫിക്കറ്റ് ലഭിക്കും. Menu എന്ന് ടൈപ്പ് ചെയ്തയച്ചാല്‍ കൂടുതല്‍ സേവനങ്ങളും ലഭിക്കും.



Read More in Technology

Comments

Related Stories